Entertainment

മോഹൻലാൽ പങ്കെടുത്താൽ അവാർഡ് വിതരണ ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടും: കവി സച്ചിദാനന്ദൻ

നടൻ മോഹൻലാൽ പങ്കെടുക്കുന്നത് സംസ്ഥാന ചലച്ചിത്ര അവ‌ാർഡ് വിതരണ ചടങ്ങിന്റെ പവിത്രത നഷ്‌ടപ്പെടുത്തുമെന്ന് കവി സച്ചിദാനന്ദൻ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടൻ മോഹൻലാൽ പങ്കെടുക്കുന്നത് സംസ്ഥാന ചലച്ചിത്ര അവ‌ാർഡ് വിതരണ ചടങ്ങിന്റെ പവിത്രത നഷ്‌ടപ്പെടുത്തുമെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. അതുകൊണ്ടാണ് സർക്കാരിന് സമർപ്പിച്ച ഭീമ ഹർജിയിൽ ഒപ്പിട്ടത്. അവാർഡ് സ്വീകരിക്കുന്നവർക്ക് ഇഷ്‌ടമില്ലാത്തവർ ചടങ്ങിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഥാകൃത്ത് എസ്.ഹരീഷിന്റെ മീശ എന്ന നോവൽ പിൻവലിക്കാനുണ്ടായ സാഹചര്യം വർഗീയ ഭീകരതയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പെരുമാൾ മുരുകനുണ്ടായ അനുഭവമാണ് ഹരീഷിനുമുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ നോവൽ പ്രസിദ്ധീകരിക്കണം. അദ്ദേഹത്തെ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോഹൻലാലിനെ സംസ്ഥാന അവാർഡ് വിതരണ ചടങ്ങിൽ മുഖ്യാതിഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് സച്ചിദാനന്ദൻ ഉൾപ്പെടെ ചലച്ചിത്ര, സാമൂഹ്യ രംഗത്തെ 107 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നൽകാൻ തീരുമാനമായിരുന്നു. അതേസമയം, മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ നൽകുന്ന വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT