Entertainment

യുവനടൻ അനീഷ് വിവാഹിതനായി‌, വധു ഐശ്വര്യ; വിഡിയോ കാണാം 

ഇന്ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

യുവനടൻ അനീഷ് ജി മേനോന്‍ വിവാഹിതനായി. ഐശ്വര്യ രാജനാണ് വധു. ഇന്ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹപരിപാടികൾ അനീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സുഹൃത്തുക്കളുമായി പങ്കുവച്ചിട്ടുണ്ട്. 

ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് താരത്തിന്റെ അരങ്ങേറ്റം. ബെസ്റ്റ് ആക്ടര്‍, ദൃശ്യം, ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചാണ് അനീഷ് ശ്രദ്ധ നേടിയത്. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്വീന്‍, സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അനീഷ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഞാന്‍ പ്രകാശനാണ് അനീഷ് അഭിനയിച്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഒരു അഡാറ് ലൗ, ലൂസിഫര്‍ എന്നിവയാണ് റീലിസിനൊരുങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'