Entertainment

യുവരാജും സച്ചിനും മാത്രമല്ല, വെല്ലുവിളി ഏറ്റെടുക്കാന്‍ ലിച്ചിയുമുണ്ട്; ക്രിക്കറ്റ് ചലഞ്ചില്‍ തിളങ്ങി നടി 

യുവരാജ് സിങ്ങും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമൊക്കെ ഏറ്റെടുത്ത വൈറൽ ചലഞ്ചിലാണ് അന്നയും ഒരു കൈ നോക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ലോക്ക്ഡൗൺ കാലത്ത് ഏറ്റവുമധികം വൈറലായ ഒരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടി അന്ന രാജൻ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമൊക്കെ ഏറ്റെടുത്ത വൈറൽ ചലഞ്ചിലാണ് അന്നയും ഒരു കൈ നോക്കിയിരിക്കുന്നത്. പന്ത് നിലത്ത് വീഴാതെ കൂടുതല്‍ സമയം ബാറ്റുകൊണ്ട് തട്ടണം എന്നതാണ് ചലഞ്ച്.

മാസ്റ്റർ ബ്ലാസ്റ്ററെ ചലഞ്ച് ചെയ്ത് യുവരാജ് രം​ഗത്തെത്തിയതോടെയാണ് സം​ഗതി വൈറലായത്. യുവരാജിന്റെ ചലഞ്ചില്‍ കണ്ണ് കെട്ടിയാണ് സച്ചിന്‍ ട്വിസ്റ്റ് കൊണ്ടുവന്നത്. പിന്നാലെ തിരിച്ച് യുവിയെ തന്നെ സച്ചിന്‍ വെല്ലുവിളിക്കുകയും ചെയ്തു.

ഇപ്പോഴിതാ സിനിമാപ്രേമികൾ ലിച്ചി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അന്നയും ഇതേ ചലഞ്ചിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. സിനിമാ​ഗ്രൂപ്പുകളിലും ക്രിക്കറ്റ് പ്രേമികൾക്കിടയിലും അന്നയുടെ ചലഞ്ച് വിഡിയോ ഒരുപോലെ ഇഷ്ടം നേടിയെടുത്തു.

ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമരംഗത്തെത്തിയ താരമാണ് അന്ന രാജൻ. ചിത്രത്തിലെ നടിയുടെ കഥാപാത്രത്തിന്റെ പേരാണ് ലിച്ചി. വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലും അന്ന അഭിനയിച്ചിരുന്നു. ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി അയ്യപ്പനും കോശിയുമാണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT