Entertainment

രജനീകാന്തിന്റെ ദര്‍ബാറില്‍ ചെമ്പന്‍ വിനോദും; കാത്തിരിക്കാന്‍ ഒരു കാരണം കൂടി

ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ദര്‍ബാറിനായ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. മലയാളികളുടെ ആവേശം കൂട്ടുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് പ്രധാന വേഷത്തില്‍ എത്തും. 

ഗോലി സോഡ 2 ന് ശേഷമുള്ള ചെമ്പന്‍ വിനോദിന്റെ തമിഴ് ചിത്രമാണ് ഇത്. ഏത് കഥാപാത്രമാണ് ചെമ്പന്‍ അവതരിപ്പിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. എന്തായാലും രജനീകാന്തും നയന്‍ താരയും ഒന്നിക്കുന്നു എന്നതിനൊപ്പം ദര്‍ബാര്‍ കാത്തിരിക്കാന്‍ മലയാളികള്‍ക്ക് ഒരു കാരണം കൂടി ആയിരിക്കുകയാണ്. ഇപ്പോള്‍ മലയാളം ചിത്രം പൂഴിക്കടകന്റെ ലൊക്കേഷനിലാണ് ചെമ്പന്‍ വിനോദ്. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്നത്. നയന്‍താരയ്‌ക്കൊപ്പം നിവേദ തോമസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രകാശ് രാജ്, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം മുംബൈയില്‍ ആരംഭിച്ചത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തീയെറ്ററില്‍ എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT