Entertainment

'രജനീകാന്തിന്റെ പാര്‍ട്ടിക്ക് വേണ്ടി കാലയില്‍ ഒരു ഡയലോഗും ഇല്ല, എന്റെ ചിത്രം പറയുന്നത് എന്റെ രാഷ്ട്രീയം'; പാ രഞ്ജിത്ത്

'രജനീകാന്ത് ചിത്രത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. മുന്‍പ് താന്‍ പറഞ്ഞ രീതിയില്‍ തന്നെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്'

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ചിത്രം പറയുന്നത് എന്റെ രാഷ്ട്രീയമാണ് അല്ലാതെ രജനീകാന്തിന്റെ രാഷ്ട്രീയമല്ലെന്ന് കാലയുടെ സംവിധാനം പാ രഞ്ജിത്ത്. ചിത്രത്തില്‍ രജനീകാന്ത് ഏതെങ്കിലും രീതിയിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാ രഞ്ജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ചിത്രംമികച്ച പ്രതികണം നേടി മുന്നേറുകയാണ്. 

രജനീകാന്ത് പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം റിലീസ് ചെയ്ത ആദ്യത്തെ ചിത്രമാണിത്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് ശേഷമാണ് കാലയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ രജനീകാന്തിന്റെ പാര്‍ട്ടിക്കുവേണ്ടി ഒരു ഡയലോഗുപോലും എഴുതിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രജനീകാന്ത് ചിത്രത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. മുന്‍പ് താന്‍ പറഞ്ഞ രീതിയില്‍ തന്നെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഒരു രംഗം കൂട്ടിച്ചേര്‍ണമെന്നോ പറ്റില്ലെന്നോ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. വോട്ട് ബാങ്ക് ലക്ഷ്യം കണ്ട് ഒരു ഡയലോഗും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വ്യക്തമായ രാഷ്ട്രീയം തനിക്കുണ്ടെന്നും ഈ രാഷ്ട്രീയം രജനീകാന്തുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും പാ രഞ്ജിത്ത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT