Entertainment

'രജനീകാന്തിന്റെ ബന്ധുവായോ നയന്‍താരയുടെ അമ്മാവനായോ വരാം'; തമിഴ് സിനിമയിൽ ചാൻസ് ചോദിച്ച് ഹോളിവുഡ് നടൻ  

ചിത്രീകരണം പുരോ​ഗമിക്കുന്ന ദർബാറിൽ അഭിനയിക്കാനാണ് താരത്തിന്റെ ആ​ഗ്രഹം

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്തും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന എ ആർ മുരുകദോസ് ചിത്രത്തിൽ അവസരം ചോദിച്ച് ഹോളിവുഡ് നടൻ ബിൽ ഡ്യൂക്ക്. സംവിധായകനെ ട്വീറ്റിൽ മെൻഷൻ ചെയ്താണ് ഡ്യൂക്ക് ആ​ഗ്രഹം പ്രകടിപ്പിച്ചത്. ചിത്രീകരണം പുരോ​ഗമിക്കുന്ന ദർബാറിൽ അഭിനയിക്കാനാണ് താരത്തിന്റെ ആ​ഗ്രഹം.  

''ഞാൻ തമിഴ് സംസാരിക്കില്ല. പക്ഷെ ഒരുപാടുനാളായി അമേരിക്കയിൽ താമസിക്കുന്ന രജനീകാന്തിന്റെ ബന്ധുവായോ, നയന്‍താരയുടെ അമ്മാവനായോ എനിക്ക് അഭിനയിക്കാൻ കഴിയും. ശ്രീകർ പ്രദാസ്, സന്തോഷ് ശിവൻ എന്നിവർക്കെന്നെ ഉൾപ്പെടുത്താൻ കഴിയും. അനിരുദ്ധിന് എല്ലാ താരങ്ങൾക്കുവേണ്ടിയും ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ സാധിക്കും. നിങ്ങൾ എന്ത് പറയുന്നു?''- ഇതായിരുന്നു ഡ്യൂക്കിന്റെ ട്വീറ്റ്. 

ട്വീറ്റ് വളരെ വേ​ഗമാണ് തമിഴ് സിനിമാലോകത്ത് ചർച്ചയായത്. ''സർ, ഇത് നിങ്ങൾ തന്നെയാണോ'' എന്നായിരുന്ന‌ു സംവിധായകൻ മുരുകദോസിന്റെ സംശയം.  ഇത് തന്റെ യഥാർഥ അക്കൗണ്ടാണെന്നും മുരുകദോസിന്റെ സിനിമകളുടെ ആരാധകനാണെന്നുമാണ് ഇതിന് ഡ്യൂക്ക് നൽകിയ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ