Entertainment

രജീഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു; 'എല്ലാം ശരിയാകും'

ആദ്യരാത്രി എന്ന ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെയാണ് ആസിഫ് -രജീഷ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് രജിഷ വിജയന്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. ആസിഫ് അലിയായിരുന്നു ചിത്രത്തിലെ നായകന്‍. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. 

ആദ്യരാത്രി എന്ന ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെയാണ് ആസിഫ് -രജീഷ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. 

കളിമണ്ണ്, ഓട്ടം എന്ന ചിത്രങ്ങള്‍ക്ക് ശേഷം തോമസ് തിരുവല്ലയും പൂമരം എന്ന ചിത്രത്തിനുശേഷം ഡോക്ടര്‍ പോള്‍ വര്‍ഗീസും ഒന്നിച്ചു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഷാരിസും നവാഗത തിരക്കഥകൃത്തുക്കളായ ഷാല്‍ബിന്‍,നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം ഔസേപ്പചന്‍. ക്യാമറ ശ്രീജിത്ത് നായരുമാണ്.

വെള്ളിമൂങ്ങ,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യരാത്രി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് ആസിഫ് അലിയോടൊപ്പം എത്തുമ്പോള്‍ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈനര്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം