Entertainment

രണ്ടരക്കിലോയുടെ വാളക്കൂരിയെ ചൂണ്ടയിട്ട് പിടിച്ച് പെപ്പെ; ക്ഷമ പഠിക്കാന്‍ മീന്‍പിടിക്കാനിറങ്ങണമെന്ന് താരം

ചൂണ്ടയിട്ട് കിട്ടിയ മീനുമായി നില്‍ക്കുന്ന പെപ്പെയുടെ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊറോണ പടര്‍ന്നുപിടിച്ചതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചതോടെ നാട്ടുകാര്യങ്ങളുമായി തിരക്കിലാണ് നടന്‍ ആന്റണി വര്‍ഗീസ്. സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുകൂടിയും കളിച്ചുമെല്ലാം സമയം തള്ളിനീക്കുകയാണ്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ആന്റണിയുടെ പുതിയ പോസ്റ്റാണ്. ചൂണ്ടയിട്ട് കിട്ടിയ മീനുമായി നില്‍ക്കുന്ന പെപ്പെയുടെ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 

രണ്ടര കിലോ വരുന്ന വാളകൂരിയാണ് പെപ്പെയുടെ ചൂണ്ടയില്‍ കുടുക്കിയത്. രസകരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്ഷമയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണമെങ്കില്‍ നിങ്ങള്‍ ചൂണ്ടയിടാന്‍ പോകണം. ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും. എന്നാല്‍ ബെല്‍ മുഴങ്ങുന്നതുകേട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം വരും. നീണ്ടനേരത്തിന് ശേഷം മൂത്രശങ്ക തീര്‍ക്കുന്നതുപോലെയായിരിക്കും അത്. - ആന്റണി വര്‍ഗീസ് കുറിച്ചു. 

നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ചൂണ്ടയിട്ടതല്ലല്ലോ വാങ്ങിച്ചതല്ലേ എന്നായിരുന്നു കാളിദാസിന്റെ ചോദ്യം. എങ്ങനെ മനസിലായി എന്നായിരുന്നു പെപ്പെയുടെ മറുപടി. അര്‍ജുന്‍ അശോകനും കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ താരത്തിന്റെ മീന്‍പിടുത്തത്തേയും കുറിപ്പിനേയും പുകഴ്ത്തി നിരവധി പേരാണ് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT