Entertainment

രണ്ടാം പകുതിയില്‍ പേരന്‍പ് വലിഞ്ഞു; മമ്മൂട്ടിയില്‍ നിന്ന് ശ്രദ്ധമാറി; മറുപടിയുമായി മേജര്‍ രവി

മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരം തന്നെ കൊടുക്കേണ്ടി വരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അറുപത്തിയാറാമാത് ദേശീയ ചലചിത്ര പുരസ്‌കാരപട്ടികയില്‍ നല്ല നടനുള്ള അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുമെന്നായിരുന്നു മലയാളികളുടെ പ്രതീക്ഷ. എന്നാല്‍ പേര്‍പിനെക്കുറിച്ചോ മമ്മൂട്ടിയെക്കുറിച്ചോ യാതൊരുവിധ പരാമര്‍ശം പോലും ഉയര്‍ന്നില്ല. എന്തുകൊണ്ട് പേരന്‍പിനെയും മമ്മൂട്ടിയേയും ഒഴിവാക്കിയെന്ന ചോദ്യത്തിന് ജൂറി അംഗമായ മേജര്‍ രവി മറുപടി നല്‍കുന്നു: 

പേരന്‍പ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചില്‍ മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയില്‍ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടില്‍വരെയുണ്ടായിരുന്നു. ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരം തന്നെ കൊടുക്കേണ്ടി വരും.  മേജര്‍ രവി  പറഞ്ഞു.

ഉറി ദ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്ന ചിത്രത്തോട് പ്രത്യേക താല്‍പര്യം ഉണ്ടായിട്ടില്ല. ജൂറിയിലെ പത്തുപേരും പത്ത് അഭിപ്രായമാണ് പറയുന്നത്. പലവട്ടം വഴക്കിട്ട് ടേബിള്‍ വിട്ട് പോയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചിത്രത്തിന് ലഭിച്ച വലിയ ജനപ്രീതിയാണ് അവാര്‍ഡിന് പരിഗണിക്കാന്‍ കാരണായത്. കേന്ദ്രസര്‍ക്കാരിന്റെ രഹസ്യ അജഡ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഉണ്ടായിട്ടില്ല മേജര്‍ രവി പറഞ്ഞു. 

വിവിധ ഭാഷകളിലായി 419 എന്‍ട്രികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അവസാനഘട്ടത്തില്‍ 85 ചിത്രങ്ങള്‍ ജൂറിയുടെ മുന്‍പിലെത്തി. മലയാളത്തിന് ഇത്തവണ അഞ്ചു പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലയാളത്തിലെ മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയ തെരഞ്ഞടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT