Entertainment

രണ്ടാമതും ഹൃദയ ശസ്ത്രക്രിയ, ഉന്മേഷവാനാണ്, ആരോ​ഗ്യം വീണ്ടെടുത്തെന്ന് അർണോൾഡ് 

ചികിത്സയിലിരുന്ന ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ജീവനക്കാർക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അർണോൾഡ് പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാർസ്നെ​ഗർ ആരോ​ഗ്യം വീണ്ടെടുത്തു തുടങ്ങി. ചികിത്സയിലിരുന്ന ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ജീവനക്കാർക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അർണോൾഡ് പങ്കുവച്ചത്. 

രണ്ടാമതും ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, താൻ ഇപ്പോൾ വളരെ ഉന്മേഷവാനാണെന്ന് ആരാധകരെ അറിയിച്ചു. 1997ൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അർണോൾഡിന് പൾമോണറി വാൽവ് ഘടിപ്പിക്കേണ്ടി വന്നത്. 2018 ൽ ഇത് വീണ്ടും മാറ്റി ഘടിപ്പിച്ചിരുന്നു.

നേരത്തെ കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് അർണോൾഡ് സഹായമെത്തിച്ചിരുന്നു. അമേരിക്കയിലെ ആരോഗ്യപ്രവർത്തനങ്ങൾക്കു വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് നടൻ സംഭാവന നൽകിയത്. അർണോൾഡിനെ പ്രശസ്തനാക്കിയ ടെർമിനേറ്റർ സീരീസിലെ ആറാമത്തെ ചിത്രം 'ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ്' കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

SCROLL FOR NEXT