Entertainment

രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്; കുറിപ്പുമായി പൃഥിരാജ്

എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയ്ക്കായി എന്തുത്യാഗവും ചെയ്യാന്‍ തയ്യാറാണ് പ്ൃഥിരാജ്. അതുകൊണ്ടുതന്നെ അതിന്റെ മികവ് പൃഥിരാജ് ചിത്രങ്ങളിലും കാണാം.
ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച താരത്തെ അമ്പരപ്പോടെയാണ് മലയാളി നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം. 

കുറിപ്പ് വായിക്കാം:
'കഴിഞ്ഞ കുറച്ച് മാസങ്ങള്‍ അല്‍പ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി ഒരുങ്ങുമ്പോള്‍ !ഞാന്‍ ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. ഒരുപക്ഷേ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍, ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഞാന്‍ ഈ രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്. ഒന്ന്, ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. രണ്ട്, എന്റെ മാറ്റത്തിന്റെ അവസാനഘട്ടമാണ്.
അത് സിനിമ തിയറ്ററിലെത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു. അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാക്കുകൊടുത്ത പോലെ അതിനൊപ്പം ഞാന്‍ സ്വയം വാക്ക് ചെയ്തതുപോലെ, ഞാന്‍ എന്റെ എല്ലാം നല്‍കുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്ന് മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും.

ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാന്‍ എന്നെത്തന്നെ ബോധിപ്പിക്കും. ഈ ഘട്ടത്തില്‍, എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല തരത്തില്‍. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നു. മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു. ആടുജീവിതം.' പൃഥ്വി കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

SCROLL FOR NEXT