Entertainment

രണ്‍വിര്‍ അല്ല, എക്കാലത്തെയും മികച്ച ഓഫ് സ്‌ക്രീന്‍ ഹീറോയ്ക്ക് ദീപികയുടെ ആശംസ

പ്രകാശ് പദുക്കോണിന് ജന്മദിനാശംസകളുമായി ബോളുവിഡ് നടി ദീപിക പദുക്കോണ്‍

Author : സമകാലിക മലയാളം ഡെസ്ക്

അച്ഛനും മുന്‍ ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണിന് ജന്മദിനാശംസകളുമായി ബോളുവിഡ് നടി ദീപിക പദുക്കോണ്‍. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ താരം ആശംസകള്‍ കുറിച്ചത്. തന്റെ എക്കാലത്തെയും മികച്ച ഓഫ് സ്‌ക്രീന്‍ ഹീറോ എന്നാണ് ദീപിക അച്ഛനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരാളെ യഥാര്‍ത്ഥ വിജയിയാക്കുന്നത് തൊഴില്‍പരമായ നേട്ടങ്ങളല്ല മറിച്ച് ഒരു നല്ല മനുഷ്യനാകുന്നതാണ് എന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്നതിന് നന്ദി, അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം നടി കുറിച്ചു. അച്ഛന്റെ 65-ാം പിറന്നാല്‍ ആണെന്നും നടി പോസ്റ്റില്‍ പറയുന്നുണ്ട്.

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരനാണ് പ്രകാശ്. കഴിഞ്ഞ മാസം കിരീടനേട്ടത്തിന്റെ 40-ാം വര്‍ഷം ആഘോഷിച്ച അച്ഛന് ദീപിക ആശംസകള്‍ കുറിച്ചിരുന്നു. ബാഡ്മിന്റണും ഇന്ത്യന്‍ കായിക മേഖലയ്ക്കും അച്ഛന്‍ നല്‍കിയ സംഭാവനകള്‍ അതിരില്ലാത്തതാണെന്നായിരുന്നു നടിയുടെ വാക്കുകള്‍. ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങും പ്രകാശ് പദുക്കോണിന് ആശംസകള്‍ നേര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ

ജോലി ചെയ്യാൻ മടിയാണോ? ബേൺഔട്ടിന്റെ ഏഴ് ലക്ഷണങ്ങൾ