Entertainment

രാകേഷ് റോഷന് ക്യാന്‍സര്‍; സ്ഥിരീകരിച്ച് ഹൃതിക്ക് 

നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഹൃതിക് തന്നെയാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ കണ്ടെത്തിയെന്ന കാര്യം ആരാധകരെ സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. രോഗം പ്രാരംഭഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കി അച്ഛനൊപ്പമുളള ഒരു ചിത്രത്തോടുകൂടി വികാരനിര്‍ഭരമായ  കുറിപ്പാണ് ഹൃതിക്ക് പങ്കുവച്ചിരിക്കുന്നത്.

'അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്.'

'പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്.' ഹൃതിക് കുറിപ്പില്‍ പറയുന്നു.

1970 ലാണ് രാകേഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 70ഓളം ചിത്രങ്ങളില്‍ വേഷമിടുകയും നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഹൃതികിനെ സിനിമയിലേക്ക് കൊണ്ട് വന്നതും അദ്ദേഹമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്