Entertainment

രാജ്യത്താകെ പ്രശ്‌നമാണ്, പക്ഷേ നമ്മുടെ യുവതലമുറക്ക് ഇതൊക്കെയാണ് ഇഷ്ടം; ട്വിറ്ററിലെ വിജയ്-അജിത് ഫാന്‍സ് യുദ്ധത്തിന് എതിരെ അശ്വിന്‍

തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകരുടെ ട്വിറ്ററിലെ തമ്മില്‍ത്തല്ലിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്


മിഴ് സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകരുടെ ട്വിറ്ററിലെ തമ്മില്‍ത്തല്ലിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. ''ക്രമം തെറ്റിയ കാലവര്‍ഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരള്‍ച്ച, ക്രൂരകൃത്യങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ സംസ്ഥാനത്തിന്റെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ലിസ്റ്റില്‍ വരുത്തുക എന്നതിലാണ്'' അശ്വിന്‍ ട്വീറ്റ് ചെയ്തു.

വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകള്‍ അജിത് ആരാധകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. 

തിങ്കളാഴ്ച രാവിലെയോടെ ആര്‍ഐപി വിജയ്, ആര്‍ഐപി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമാകുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായി ഇരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. വിജയ് അജിത്ത് ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. രണ്ടു താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകാറുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT