Entertainment

രാഹുലുമായി മകള്‍ പ്രണയത്തിലാണോ എന്ന് ചോദ്യം; അതിയയോട് പോയി ചോദിക്കാന്‍ സുനില്‍ ഷെട്ടിയുടെ മറുപടി

രുവരും ഒരുമിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരവും നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ അതിയ ഷെട്ടിയും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒരുമിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ പ്രണയ വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ മകളുടെ പ്രണയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സുനില്‍ ഷെട്ടി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

അതിയയും രാഹുലും പ്രണയത്തിലാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും അതിയയോട് പോയി ചോദിക്കൂ എന്നുമായിരുന്നു സിനില്‍ ഷെട്ടിയുടെ മറുപടി. 'ഞാനല്ലല്ലോ പ്രണയ ബന്ധത്തിലുള്ളത്?. നിങ്ങള്‍ അതിയയോട് പോയി ചോദിക്കൂ. അത് സത്യമാണെങ്കില്‍ നിങ്ങള്‍ എന്നെ വന്ന് അറിയിക്കൂ. അപ്പോള്‍ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ കുറിച്ച് എന്നോട് ചോദിക്കുന്നത് എന്തിനാണ്?'

അടുത്തിടെയാണ് രാഹുലും അതിയയും സുഹൃത്തുക്കളോടൊപ്പം തായ്‌ലന്‍ഡില്‍ പുതുവത്സരം ആഘോഷിക്കാനായി പോയത്. തുടര്‍ന്ന് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. രു ഫോണ്‍ബൂത്തില്‍ അതിയയും രാഹുലും നില്‍ക്കുന്നതാണ് ചിത്രം. സുനില്‍ ഷെട്ടി അഭിനയിച്ച ഹേര ഫേരിയിലെ 'ഹലോ ദേവിപ്രസാദ്?' എന്ന ഡയലോഗാണ് ഇതിന് അടിക്കുറിപ്പായി നല്‍കിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

​ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണോ? സാമന്തയുടെ ജിം വർക്ക് ഔട്ട് വീഡിയോ വൈറൽ