Entertainment

രോവിന്റെ തോളിലേറി ജൂഹി; പ്രണയവും സൗഹൃദവും ഇവനില്‍ കണ്ടെത്തിയെന്ന് കുറിപ്പ്; വൈറലായി ചിത്രം

കാമുകന്‍ രോവിനൊപ്പം പൊതുവേദിയില്‍ എത്തിയതോടെ വിവാഹവാര്‍ത്തകളും ശക്തമായി

സമകാലിക മലയാളം ഡെസ്ക്

പ്പും മുളകും സീരിയലില്‍ ലച്ചുവായി അഭിനയിക്കുന്ന ജൂഹി റുസ്തഗിക്ക് ആരാധകര്‍ ഏറെയാണ്. സീരിയലിലെ താരത്തിന്റെ വിവാഹം പ്രേക്ഷകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ജൂഹിയുടെ വിവാഹത്തെക്കുറിച്ചാണ്. അടുത്തിടെയാണ് താരം തന്റെ പ്രണയം തുറന്നു പറഞ്ഞത്. കാമുകന്‍ രോവിനൊപ്പം പൊതുവേദിയില്‍ എത്തിയതോടെ വിവാഹവാര്‍ത്തകളും ശക്തമായി. ഇപ്പോള്‍ രോവിനൊപ്പമുള്ള മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

രോവിന്റെ തോളില്‍ കയറി ഇരിക്കുന്നതാണ് ചിത്രം. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സൗഹൃദവും പ്രണയവും ഒരാളില്‍ കണ്ടെത്തുന്നത് സങ്കല്‍പ്പിച്ചുനോക്കൂ എന്നാണ് ജൂഹി കുറിക്കുന്നത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തി. അതിനിടെ ഉപ്പും മുളകും സീരിയലിലേക്ക് ലെച്ചു തിരിച്ചുവരണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

അടുത്തിടെ ഒരു സിനിമയുടെ പൂജ ചടങ്ങിന് രോവിനൊപ്പമാണ് ജൂഹി എത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായി എന്ന അടിക്കുറിപ്പില്‍ രോവിലിനൊപ്പമുള്ള ചിത്രവും ജൂഹി പങ്കുവെച്ചിരുന്നു. ഡോക്ടറാണ് രോവിന്‍ ജോര്‍ജ്. മോഡലിങ്ങിലും അഭിനയരംഗത്തും സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

SCROLL FOR NEXT