Entertainment

റംസാന്‍ മാസത്തില്‍ ഇങ്ങനെയാണോ വസ്ത്രം ധരിക്കുന്നത്: ഹിന ഖാനെ ആക്രമിച്ച് സോഷ്യല്‍ മീഡിയ

പതിനൊന്നാം സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ് ഹിന ഖാന്‍.

സമകാലിക മലയാളം ഡെസ്ക്

സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും അധിഷേപങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ടിവി അവതാരകയും നടിയുമായ ഹിന ഖാന്‍. പുണ്യമാസമായ റംസാന്‍ സമയത്ത് അപമര്യാദയായി വസ്ത്രം ധരിച്ചു എന്ന് പറഞ്ഞാണ് ആളുകള്‍ രോക്ഷം കൊള്ളുന്നത്. പതിനൊന്നാം സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ് ഹിന ഖാന്‍.

റംസാന്‍ മാസത്തില്‍ എങ്ങനെ പെരുമാറണമെന്ന് ഹിനക്ക് അറിയില്ല, പുണ്യമാസമായ റംസാനെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ക്കു പുറമെ മോശമായ ഭാഷയിലും ഹിനയെ ആളുകള്‍ വെര്‍ബലി വധിക്കുന്നുണ്ട്. ഗ്ലാമറസ് വസ്ത്രമിട്ട് പോസ് ചെയ്ത ഹിനയുടെ ഫോട്ടോകളും വീഡിയോകളുമാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. 

കടുത്ത അധിക്ഷേപ പരാമര്‍ശങ്ങളടക്കം ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് താഴെയെത്തുന്നത്. എന്നാല്‍ എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് താരത്തെ പിന്തുണച്ചള്ള കമന്റുകളും ഇതിനെതിരായി വന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം

SCROLL FOR NEXT