Entertainment

റാണ ദ​ഗുബാട്ടിയുടെ വിവാഹ തിയതി പുറത്തുവിട്ടു, ചടങ്ങിന് അടുത്ത കുടുംബാം​ഗങ്ങൾ മാത്രം 

സുരേഷ് ദ​ഗുബാട്ടിയാണ് വിവാഹ തിയ്യതി പുറത്ത് വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം റാണ ദ​ഗുബാട്ടിയുടെ വിവാഹത്തിയതി പുറത്തുവിട്ടു  ആ​ഗസ്റ്റ് 8 നാണ് റാണയും മിഹീക ബജാജും തമ്മിലുള്ള വിവാഹം.  റാണയുടെ പിതാവും നിർമാതാവുമായ സുരേഷ് ദ​ഗുബാട്ടിയാണ് വിവാഹ തിയ്യതി പുറത്ത് വിട്ടത്. അടുത്ത കുടുംബാം​ഗങ്ങൾ മാത്രമായിരിക്കും വിവാഹചടങ്ങിൽ പങ്കെടുക്കുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തിൽ വിവാഹ സൽക്കാരം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. 

അടുത്തിടെയാണ് താരം പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തി രം​ഗത്തെത്തിയത്. മഹീകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റാണ പ്രണയവാർത്ത പുറത്തുവിട്ടത്. പിന്നാലെ ഇരുവരുടെയും പ്രീ എൻ​ഗേജ്മെന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകൾ ഹെെദരാബാദിൽ വച്ചാണ് നടന്നത്.  

വ്യവസായി സുരേഷ്  ബജാജിന്റെയും ജുവല്ലറി ഡിസെെനറുമായ ബണ്ടി ബ​ജാജിന്റെയും മകളാണ് മിഹീക.ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം നടത്തുകയാണ് ഹൈദരാബാദ് സ്വദേശിയായ മിഹീഖ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!