Entertainment

റാണ ​ദ​ഗുബാട്ടി വിവാഹിതനാകുന്നു, പ്രീ എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് താരം

'ഇറ്റ്സ് ഒഫീഷ്യൽ' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം റാണ ദ​ഗുബാട്ടി വിവാഹിതനാകുന്നു. മിഹീഖ ബജാജുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് പ്രീ എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പുറത്തുവരുന്നത്. 'ഇറ്റ്സ് ഒഫീഷ്യൽ' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാ​ഗതവേഷത്തിൽ ഇരിക്കുന്ന ഇരുവരുമാണ് ചിത്രത്തിൽ. വെള്ള ഷർട്ടും മുണ്ടുമാണ് റാണ ​ദ​ഗുബാട്ടി ധരിച്ചിരിക്കുന്നത്. പീച്ച് കളർ സാരിയിൽ അതീവസുന്ദരിയാണ് മഹീഖ. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 

അതിനിടെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി റാണയുടെ അച്ഛനും നിർമാതാവുമായ സുരേഷ് ബാബു ​ദാ​ഗുബാട്ടി രം​ഗത്തെത്തി. വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാഹനിശ്ചയത്തിന്റേയും വിവാഹത്തിന്റേയും തിയതികൾ തീരുമാനിക്കുന്നതിന് മുൻപ് വരന്റേയും വധുവിന്റേയും മാതാപിതാക്കൾ കണ്ടു സംസാരിക്കുന്നത് തെലുങ്കിൽ ആചാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ദിവസങ്ങൾക്ക് മുൻപാണ് തന്റെ പ്രണയിനിയെക്കുറിച്ച് ദ​ഗുബാട്ടി തുറന്നു പറഞ്ഞത്. ‘അവൾ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റാണ പ്രണയവാർത്ത പുറത്തുവിട്ടത്. ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം നടത്തുകയാണ് ഹൈദരാബാദ് സ്വദേശിയായ മിഹീഖ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT