Entertainment

റിലീസ് മാറ്റി; 'പി എം നരേന്ദ്രമോദി' ഇന്നെത്തില്ല  

ഏപ്രില്‍ അഞ്ചിന് സിനിമ തിയറ്ററുകളിലെത്തില്ലെന്നും മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും സിനിമയുടെ നിര്‍മാതാവ് സന്ദീപ് സിം​ഗ്

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് തീയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ‘പി എം നരേന്ദ്രമോദി’ റിലീസിനെത്തില്ല. ഏപ്രില്‍ അഞ്ചിന് സിനിമ തിയറ്ററുകളിലെത്തില്ലെന്നും മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും സിനിമയുടെ നിര്‍മാതാവ് സന്ദീപ് സിം​ഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സന്ദീപ് റിലീസ് മാറ്റിയത് അറിയിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തീയേറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ ശ്രമിച്ചിരുന്നതെങ്കിലും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ. 

പ്രഖ്യാപനം മുതൽക്കെ വിവാദമായ ചിത്രം തിരഞ്ഞെടുപ്പ് സമയത്ത് റിലീസിനെത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് സിനിമയുടെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തു. 

വിവേക് ഒബ്റോയി നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ് തുടങ്ങിയവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം