Entertainment

റീല്‍ അല്ല റിയല്‍; ജാക്വിലിന്‍ ഫര്‍ണാണ്ടസ് ഇനി സംരംഭകയുടെ റോളില്‍  

ജസ്റ്റ് എഫ് എന്ന ബ്രാന്‍ഡ് ആരംഭിച്ചുകൊണ്ടാണ് താരം തന്റെ സംരംഭക ചുവടുവയ്പ്പിനെകുറിച്ച് സംസാരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്‌നെസിന്റെയും ഫാഷന്റെയും ബിസിനസ് തലങ്ങളിലേക്ക് കടക്കുകയാണ് നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ്. ജസ്റ്റ് എഫ് എന്ന ബ്രാന്‍ഡ് ആരംഭിച്ചുകൊണ്ടാണ് താരം തന്റെ സംരംഭക ചുവടുവയ്പ്പിനെകുറിച്ച് സംസാരിച്ചത്. 

ഫിറ്റ്‌നെസ്സിനെയും ഫാഷനെയും വളരെ സന്തോഷവും ആഹ്ലാദവും നിറഞ്ഞ യാത്രകളായാണ് താന്‍ കണക്കാക്കുന്നതെന്നാണ് ജസ്റ്റ് എഫ് അവതരിപ്പിച്ചുകൊണ്ട് ജാക്വിലിന്‍ പറഞ്ഞത്. 'എന്റെ ഉള്ളിലുള്ള ഊര്‍ജ്ജസ്വലത എത്രമാത്രം എന്റെ വ്യക്തിത്വത്തില്‍ പ്രതിഫലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നോ അത്രതന്നെ ഫിറ്റ്‌നെസ്സിനെയും ഫാഷനെയും എന്റെ ജീവിതത്തിന്റെ ഭാഗമായി ഞാന്‍ നിലനിര്‍ത്തുന്നുണ്ട്', ജാക്വിലിന്‍ പറഞ്ഞു. 

സ്ത്രീകള്‍ക്കുവേണ്ടി മാത്രമുള്ള ബ്രാന്‍ഡായിരിക്കും ജസ്റ്റ് എഫ് എന്നും ഇതിലൂടെ ഇന്ത്യയിലെമ്പാടുമുള്ള സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒത്തരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ സമ്പാദ്യത്തെ വലിയ തോതില്‍ ബാധിക്കാതെയും അവര്‍ ഇതുവരെ പാലിച്ചുവന്ന ശീലങ്ങളില്‍ മാറ്റം വരുത്താതെയും ഫിറ്റ്‌നെസ് നേടിയെടുക്കാനുള്ള മാര്‍ഗമായിരിക്കും ജസ്റ്റ് എഫ് നല്‍കുകയെന്ന് ജാക്വിലിന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു