Entertainment

റോബർട്ട് ഉണ്ടായിരുന്നെങ്കിൽ! വ്യത്യസ്തമായ മത്സരവുമായി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ടീം 

ഒക്ടോബർ 16 ആണ്‌ അവസാന തിയതി

Author : സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി കൗതുകകരമായ ഒരു മത്സരം ഒരുക്കിയിരിക്കുകയാണ്. ഒരു ദിവസത്തേക്ക് റോബോട്ട് നിങ്ങളുടെ സ്വന്തമായാല്‍ എങ്ങനെ ആയിരിക്കും നിങ്ങളുടെ ആ ദിവസം എന്നാണ് ചോദ്യം. 

ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചോദ്യത്തിനുള്ള ഉത്തരം കമന്റുകളായാണ് പോസ്റ്റ് ചെയ്യേണ്ടത്. മച്സരത്തിൽ വിജയികളാകുന്നവരെ ട്രെയ്‌ലര്‍ ലോഞ്ചിന് പ്രത്യേക അതിഥിയായി ക്ഷണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒക്ടോബർ 16 ആണ്‌ അവസാന തിയതി. 

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിൽ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബര്‍ 8 നാണ് ചിത്രം റിലീസിനെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT