Entertainment

ലണ്ടനില്‍ ഡ്രാമയുടെ ഷൂട്ടിങ് തകര്‍ക്കുകയാണ്; ചീറിപ്പായുന്ന കാറില്‍ ആശാ ശരത്തിനൊപ്പം മോഹന്‍ലാല്‍

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് പുറത്തുവിട്ടതോടെ സിനിമയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ഡ്രാമയുടെ ഷൂട്ടിങ് ലണ്ടനില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് പുറത്തുവിട്ടതോടെ സിനിമയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയേക്കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് ഷൂട്ടിങ്ങിനിടയില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ചീറിപ്പാഞ്ഞുപോകുന്ന കാറില്‍ ആശ ശരത്തിനൊപ്പം ഇരുന്നുകൊണ്ടുള്ള വീഡിയോയാണ് താരം തന്റെ ഫേയ്‌സ്ബുക് പേജിലൂടെ പങ്കുവെച്ചത്. 

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണെന്ന് വീഡിയോയില്‍ ആശ ശരത് പറയുന്നു. താനും എക്‌സൈറ്റഡാണ് എന്നാണ് മോഹന്‍ലാലും പറയുന്നത്. കൂളിങ് ഗ്ലാസ വെച്ച് സൂപ്പര്‍ കൂള്‍ ലുക്കിലാണ് മോഹന്‍ലാല്‍. ലോഹം സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 

ആശാശരത്ത് കൂടാതെ, കനിഹ, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ധിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിലൂടെ. മലയാളത്തിലെ മൂന്ന് പ്രമുഖ സംവിധായകരും - ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, ജോണി ആന്റണി- ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

ഇതിനോടകം ഡ്രാമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെച്ച് ചില താരങ്ങള്‍ സോഷ്യല്‍ മീഡയയില്‍ എത്തിയിരുന്നു. എത്തിയിരുന്നു. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയപം ലില്ലിപാഡ് മോഷന്‍ പികിചേഴ്‌സിന്റേയും ബാനറില്‍ എംകെ നാസറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT