Entertainment

ലാലേട്ടനൊപ്പം മാത്രമല്ല മമ്മൂട്ടിയുടെ നായികയായും മഞ്ജു? ലേഡി സൂപ്പര്‍സ്റ്റാര്‍ ജോളിയാകുമോ? 

ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനാണ് ഇക്കുറി സേതുരാമയ്യർ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിബിഐ സീരീസിന്റെ അഞ്ചാം ഭാ​ഗം ഒരുങ്ങുന്നെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ഒന്നിക്കുകയാണ്. ചിത്രം ‘ബാസ്‌ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് പ്രമേയമാക്കുന്നത്. ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനാണ് ഇക്കുറി സേതുരാമയ്യർ എത്തുന്നത് എന്നാണ് ‌റിപ്പോർട്ടുകൾ. 

അടുത്തിടെ കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകങ്ങൾ സിനിമയ്ക്ക് പ്രമേയമാകുമെ‌ന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യർ ആണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചിത്രത്തില്‍ ജോളി എന്ന കഥാപാത്രമായി മഞ്ജു എത്തിയേക്കാമെന്നും പറയുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മമ്മൂട്ടിയും മഞ്ജുവുമ ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ഇത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി