Entertainment

'ലാലേട്ടന്‍ എന്നെക്കാള്‍ ചെറുപ്പം'; ഞാന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍: പ്രഭാസ് 

താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് സൂപ്പര്‍ താരം പ്രഭാസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് സൂപ്പര്‍ താരം പ്രഭാസ്. വര്‍ഷങ്ങള്‍ക്കു മുമ്പേ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടുണ്ട്. അന്നു കണ്ടതിനേക്കാള്‍ യുവാവായി മോഹന്‍ലാല്‍ ഇപ്പോള്‍ കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ 'സാഹോ' എന്ന ആക്ഷന്‍ സിനിമയുടെ മലയാളം ട്രെയ്‌ലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രഭാസ്.   

ആക്ഷന്‍ ത്രില്ലര്‍ സിനിമയായ സാഹോയിലെ നായകനായ പ്രഭാസ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. വ്യത്യസ്തമായ ചിത്രം ഇന്ത്യന്‍ സിനിമയ്ക്കു നല്‍കാനാണ് 'സാഹോ' യിലൂടെ ശ്രമിച്ചിരിക്കുന്നതെന്നു പ്രഭാസ് പറഞ്ഞു. ബാഹുബലി ചരിത്രം സൃഷ്ടിച്ചതുപോലെ 'സാഹോ' യും സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

300 കോടി രൂപ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ മാസം 29നാണ് റിലീസ്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍സും ടി സിരീസും ചേര്‍ന്നാണ് നിര്‍മാണം.ചിത്രത്തിനു വിജയാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ കേക്ക് മുറിച്ചു. നടി മമ്ത മോഹന്‍ദാസ്, നടന്‍ സിദ്ദിഖ്, ബി. ഉണ്ണിക്കൃഷ്ണന്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു