Entertainment

ലിപ് ലോക്ക് ചെയ്താല്‍ എന്താ കുഴപ്പം: വിമര്‍ശകരുടെ വായടപ്പിച്ച് രശ്മിക

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ദേവരക്കൊണ്ടയും നടി രശ്മികയും ഒന്നിച്ചെത്തുന്ന രണ്ടാമത്തെ ചിത്രമാണ് 'ഡിയര്‍ കോമ്രേഡ്'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ടീസര്‍ പുറത്ത് വന്നതിന് ശേഷം രശ്മികയെ വിടാതെ പിന്തുടരുകയാണ് സദാചാരവാദികള്‍. ഒരു ലിപ് ലോക്ക് രംഗത്തിന്റെ പേരിലാണ് നടിയെ ആളുകള്‍ വേട്ടയാടുന്നത്. 

ഒരു ഗാനത്തിന്റെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ടീസറില്‍ നായകന്റെ കലാലയ ജീവിതവും പ്രണയവുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ലിപ്പ് ലോക്ക് രംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് രശ്മിക. എന്നാല്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ കേട്ട് മിണ്ടാതിരിക്കാന്‍ രശ്മിക തയാറല്ല.

'ആ ചിത്രത്തില്‍ അങ്ങനെയൊരു രംഗം അത്യന്താപേക്ഷികമാണ്. എന്റെ കഥാപാത്രത്തോട് ഞാന്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. അതിന് വേണ്ടിയാണ് ചുംബന രംഗത്തില്‍ അഭിനയിച്ചത്. ലിപ്പ് ലോക്ക് ചെയ്താല്‍ എന്താണ് കുഴപ്പം. ആ രംഗം മാത്രം കണ്ട് നിങ്ങള്‍ എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നത്. സിനിമ മുഴുവന്‍ കണ്ടതിന് ശേഷം മാത്രം സംസാരിക്കൂ' രശ്മിക പറഞ്ഞു.

കന്നട സംവിധായകന്‍ രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് മുതല്‍ രശ്മികയ്ക്ക് നേരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ രക്ഷിത് ഷെട്ടി രംഗത്ത് വരികയും ചെയ്തിരുന്നു. തന്റെ പേരില്‍ രശ്മികയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ അമല്‍ നീരദ് ചിത്രം കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന്റെ റീമേക്കാണിത് എന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

സിനഗോഗിന് തീയിടാന്‍ നിര്‍ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്‍ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന്‍ ബി പോള്‍?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു