Entertainment

ലിപ് ലോക്ക് പറ്റില്ല; സായ് പല്ലവി വേണ്ടെന്ന് വച്ചത് വന്‍ ഓഫര്‍

ചിത്രത്തില്‍ അടുത്തിടപഴുകുന്ന രംഗങ്ങളിലും അഭിനയിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച താരം ഓഫര്‍ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന ആക്ഷന്‍ പ്രണയ ചിത്രം ഡിയര്‍ കോമറേഡ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. രാശ്മികയ്ക്ക് പകരം ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നാണ് വിവരം. ചിത്രത്തില്‍ അടുത്തിടപഴുകുന്ന രംഗങ്ങളിലും അഭിനയിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച താരം ഓഫര്‍ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുന്‍പ് മൂന്ന് കോടി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനില്ല എന്ന താരത്തിന്റെ നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 26 ന് ചിത്രം തിയെറ്ററുകളിലെത്തും

പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. 'ഡിയര്‍ കോമ്രേഡ്' തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നിങ്ങനെ നാലു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. 'ടാക്‌സിവാല'യ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.

2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു.

അടുത്തിടെ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കൊച്ചിയിലെത്തിയിരുന്നു. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ ലോഞ്ച് ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. 'എന്റെ സഹോദരന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു' എന്നാണ് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചത്. 'കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്' എന്നായിരുന്നു വിജയിന്റെ മറുപടി. ഒപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍െ്രെപസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് പറയുന്നു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT