Entertainment

ലിപ്-ലോക്ക് രംഗങ്ങളില്‍ ഇനിയും അഭിനയിക്കും; പക്ഷെ ഒരു കണ്ടീഷന്‍: ടൊവിനോ 

തന്റെ ചിത്രങ്ങളിലെ ലിപ്-ലോക്ക് രംഗങ്ങള്‍ സിനിമയില്‍ വന്നുപോകുന്ന അനാവശ്യ സീനുകളല്ല 

സമകാലിക മലയാളം ഡെസ്ക്

ഒരു അഭിനേതാവെന്ന നിലയില്‍ താന്‍ സ്വയം ഒരു അതിര്‍വരമ്പുകളും വയ്ക്കുന്നില്ലെന്നും തിരകഥ അവശ്യപ്പെട്ടാല്‍ നഗ്നനായിപോലും അഭിനയിക്കാന്‍ തയ്യാറാണെന്നും സിനിമയില്‍ എത്തിയ നാളുകളില്‍ തന്നെ നടന്‍ ടൊവിനോ തോമസ് വ്യക്തമാക്കിയിരുന്നു. മായാനദിയും ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം അഭിയും അനുവും താരത്തിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുകയാണ്. 

തന്റെ ചിത്രങ്ങളിലെ ലിപ്-ലോക്ക് രംഗങ്ങള്‍ സിനിമയില്‍ വന്നുപോകുന്ന അനാവശ്യ സീനുകളല്ലെന്നും ഒരു ചിത്രം കമ്മിറ്റ് ചെയ്യുന്നതിന്റെ മാനദണ്ഡം ഒരിക്കലും ലിപ്-ലോക്കല്ലെന്നും മറിച്ച് തിരകഥ തന്നെയാണ് പ്രധാനമെന്നും ടൊവിനോ തോമസ്. ലിപ്-ലോക്ക് രംഗങ്ങള്‍ നിശ്ചയിക്കുന്നത് തിരകഥയില്‍ അത്തരം രംഗങ്ങളുടെ പ്രാധാന്യം തന്നെയാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. തന്റെ ചിത്രങ്ങളിലെ ഇത്തരം സീനുകള്‍ ഒരിക്കലും കൊമേര്‍ഷ്യല്‍ തലത്തില്‍ ഉപയോഗിക്കാനോ പ്രോമോഷന് വേണ്ടിയുള്ളവയോ ആയിരുന്നില്ലെന്നും താരം പറഞ്ഞു. 

ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭാര്യ പരാതിപറയാറില്ലേ എന്ന ചോദ്യത്തിന് സിനിമയില്‍ കാണുന്ന ഇത്തരം രംഗങ്ങള്‍ അഭിനയം മാത്രമാണെന്ന് തിരിച്ചറിയാന്‍ കഴിവുള്ളവരാണ് പ്രേക്ഷകരും തന്റെ വീട്ടിലുള്ളവരുമെന്നാണ് താരം നല്‍കിയ മറുപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT