Entertainment

ലൂക്കയുടേയും നിഹാരികയുടേയും ചുംബനരംഗം യൂട്യൂബില്‍; പുറത്തുവിട്ടത് ഡിവിഡിയില്‍ നിന്ന് നീക്കം ചെയ്ത രംഗം

ഡിവിഡിയില്‍ നിന്ന് പ്രധാന രംഗങ്ങള്‍ വെട്ടിമാറ്റിയതിന് എതിരേ സംവിധായകന്‍ അരുണ്‍ ബോസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ലൂക്കയിലെ ചുംബന രംഗം ഡിവിഡിയില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ നീക്കം ചെയ്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സൈനാ വിഡിയോസ്. ഡിവിഡിയില്‍ നിന്ന് പ്രധാന രംഗങ്ങള്‍ വെട്ടിമാറ്റിയതിന് എതിരേ സംവിധായകന്‍ അരുണ്‍ ബോസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ലൂക്കയും നിഹാരികയും തമ്മിലുള്ള വളരെ ഇന്റിമേറ്റായ രംഗമായിരുന്നു ഇത്. ഈ രംഗമില്ലെങ്കില്‍ ലൂക്ക ഇല്ലെന്നുമാണ് സംവിധായകന്‍ പറഞ്ഞത്. തുടര്‍ന്ന് സംവിധായകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്ന് ഡിവിഡി പുറത്തിറക്കിയവര്‍ക്കെതിരേ പ്രതിഷേധം ശക്തമായതോടെയാണ് രംഗം പുറത്തുവിട്ടത്. 

സെന്‍സര്‍ബോര്‍ഡ് പോലും ഒഴിവാക്കരുത് എന്ന് പറഞ്ഞ രംഗമാണ് ഇതെന്നാണ് സംവിധായകന്‍ പറയുന്നത്. അത് സിനിമാറ്റിക് ഗിമ്മിക് അല്ലെന്നും വളരെ ആലോചിച്ചാണ് രംഗം എടുത്തതെന്നും അരുണ്‍ പറയുന്നു. രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള ആഴം വ്യക്തമാക്കുന്ന രംഗമാണ് ഇതെന്നും ഒരിക്കലും കാമം ഇതില്‍ ഇല്ലെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. മികച്ച അഭിപ്രായമാണ് ലൂക്ക നേടിയത്. ടൊവിനോയുടേയും അഹാനയുടേയും പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; നിരീക്ഷണ മേഖലയില്‍ നിന്ന് കവര്‍ന്നത് 73 പവന്‍

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്; അഞ്ച് ടി20 മത്സരങ്ങൾ കളിക്കും

CUET PG 2026 : അപേക്ഷിക്കാനുള്ള അവസാന തീയതി മൂന്ന് ദിവസം കൂടി നീട്ടി എൻടിഎ

ജേക്കബ് തോമസ് പ്രതിയായ കേസില്‍ തെറ്റായ വിവരം നല്‍കി; കേന്ദ്രത്തിന് പിഴയിട്ട് സുപ്രീംകോടതി

SCROLL FOR NEXT