Entertainment

ലൂസിഫറിനെ സ്വീകരിച്ചതുപോലെ മലയാളികള്‍ മോദിയേയും സ്വീകരിക്കണം: വിവേക് ഒബ്‌റോയി

ലൂസിഫറിനെ സ്വീകരിച്ചതുപേലെ മലയാളികള്‍ പിഎം നരേന്ദ്രമോദി എന്ന തന്റെ ഹിന്ദി ചിത്രത്തെയും സ്വീകരിക്കണമെന്ന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി

Author : സമകാലിക മലയാളം ഡെസ്ക്

ലൂസിഫറിനെ സ്വീകരിച്ചതുപേലെ മലയാളികള്‍ പിഎം നരേന്ദ്രമോദി എന്ന തന്റെ ഹിന്ദി ചിത്രത്തെയും സ്വീകരിക്കണമെന്ന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. നരേന്ദ്രമോദിയുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയതായിരുന്നു താരം. ഒമുങ് കുമറാണ് ചിത്രത്തിന്റെ സംവിധായകന്‍.

'പിഎം നരേന്ദ്രമോദി കൊച്ചിയില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ചിത്രമാണിത്. ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയില്‍ ചിത്രത്തെ സമീപിക്കണം. കേരളീയര്‍ക്ക് അത് സാധിക്കും. ലൂസിഫറിനെയും ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തെയും ഏറെ ഇഷ്ടപ്പെട്ടവരാണ് അവര്‍. ഈ ചിത്രത്തെയും അതുപോലെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്- ഒബ്‌റോയി പറഞ്ഞു. 

പി.എം.നരേന്ദ്രമോദിയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ കുറിച്ചു ആഴത്തില്‍ പഠിക്കുവാന്‍ സാധിച്ചു.  ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെന്ന നേതാവ് ഉയര്‍ന്നുവന്ന വഴികളെ കുറിച്ചറിയുവാനും കഴിഞ്ഞുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഒബ്‌റോയി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT