Entertainment

'ലേറ്റാനാ കൂടാ കറക്ടാ വരണം, വന്താ ഷുവറാ അടിക്കണം'; ആരാധകരെ ഇളക്കി മറിച്ച് സ്റ്റൈല്‍ മന്നന്‍; രാഷ്ട്രീയ പ്രഖ്യാപന വേദിയായി 2.o ട്രെയിലര്‍ ലോഞ്ച്

ചെന്നൈല്‍ നടന്ന തന്റെ പുതിയ ചിത്രം 2.ീയുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ രജനികാന്തിന്റെ പ്രസംഗം 

സമകാലിക മലയാളം ഡെസ്ക്

ന്റെ രാഷ്ട്രീയ പ്രവേശനം ജനങ്ങള്‍ സ്വീകരിക്കുമെന്ന സൂചന നല്‍കി കാണികളെ ഇളക്കി മറിച്ച് രജനികാന്ത്. ചെന്നൈല്‍ നടന്ന തന്റെ പുതിയ ചിത്രം 2.oയുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ രജനികാന്തിന്റെ പ്രസംഗം. 'ലേറ്റാനാ കൂടാ കറക്ടാ വരണം, വന്താ ഷുവറാ അടിക്കണം', ജനങ്ങള്‍ ഹിറ്റെന്ന് തീരുമാനിച്ചു കഴിഞ്ഞു, റിലീസ് ചെയ്യുന്നതാണ് ബാക്കി'- തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചന നല്‍കിക്കൊണ്ട് രജനി പറഞ്ഞു.

സിനിമയെ കുറിച്ചുള്ള സംസാരത്തിനിടയിലെ രജനിയുടെ ഈ വാക്കുകള്‍ നിറഞ്ഞ ആരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. താന്‍ സിനിമയെക്കുറിച്ചാണ് പറയുന്നതെന്ന് രജനി പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാക്കുകള്‍ തന്നെയാണ് ഇതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 


രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ് രാഷ്ട്രീയത്തില്‍ എന്ത് മാറ്റം വരുത്തും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ ലോകം. ആര്‍ക്കൊപ്പമാണ് എന്ന വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബിജെപി അനുകൂല നിലപാടുകളാണ് രജനി സ്വീകരിച്ചു വരുന്നതെന്നും വിലയിരുത്തലുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT