Entertainment

ലൈംഗികതയുടെ അതിപ്രസരവും നഗ്നതയും: ശക്തി കപൂറിനെതിരെ രൂക്ഷവിമര്‍ശനം

ശക്തി കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രമേയം അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ്.

സമകാലിക മലയാളം ഡെസ്ക്

പൂനം പാണ്ഡെ നായികയാകുന്ന പുതിയ ചിത്രം 'ദി ജേര്‍ണി ഓഫ് കര്‍മ'യുടെ ട്രെയ്‌ലറിനെതിരേ രൂക്ഷമായ വിമര്‍ശനം. ട്രെയിലറില്‍ നഗ്നതാ പ്രദര്‍ശനം ഏറിപ്പോയെന്ന് കാണിച്ചാണ് വിവാദ നായികയ്‌ക്കെതിരെയും ചിത്രത്തിലെ നായകന്‍ ശക്തി കപൂറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്.

ശക്തി കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രമേയം അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ്. ശക്തി കപൂറിനെതിരേയാണ് വിമര്‍ശനങ്ങള്‍ ഏറെയും. മകള്‍ ശ്രദ്ധ കപൂര്‍ മുന്‍നിര നായികയായി തിളങ്ങുന്ന സമയത്ത് എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നതെന്നാണ് ശക്തി കപൂറിനോട് സമൂഹ മാധ്യമങ്ങളിലെ ചിലര്‍ ചോദിക്കുന്നത്.

നടന്‍ നാന പടേക്കറിനെതിരേ പീഡനാരോപണം ഉന്നയിച്ച നടി തനുശ്രീ ദത്തയെ പരിഹസിച്ച് കഴിഞ്ഞ ദിവസം ശക്തി കപൂര്‍ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ശക്തിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് 'അത് പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമല്ലേ; അന്ന് താന്‍ കുഞ്ഞായിരുന്നു എന്നാണ് ശക്തി കപൂര്‍ പ്രതികരിച്ചത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. 

ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഇതോടെ ആരാധകര്‍ ശക്തി കപൂറിനെതിരേ തിരിഞ്ഞിരിക്കുകയാണ്. ഇതാദ്യമായല്ല ശക്തി കപൂര്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. 
2013ല്‍ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് 'ദ് ജേര്‍ണി ഓഫ് കര്‍മ'.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT