nazeer 
Entertainment

ലോക്ക്ഡൗണിലെ ഓരോ ദിവസങ്ങളിലും ഒരോ ചിത്രം; 21 പെയിന്റിങ്സുമായി കോട്ടയം നസീർ; വിഡിയോക്ക് കയ്യടി

ലോക്ക്ഡൗൺ നീട്ടിയതോടെ ചിത്രരചന തുടരാനാണ് തീരുമാനമെന്നും താരം  വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്രയും ദിവസങ്ങൾ എങ്ങനെ ‌ചെലവഴിക്കും എന്ന ചിന്തയിലായിരുന്നു പലരും. എന്നാൽ വളരെ ക്രിയേറ്റീവായാണ് നടൻ കോട്ടയം നസീർ 21 ദിവസങ്ങളും ചെലവഴിച്ചത്. ഓരോ ദിവസം ഓരോ ചിത്രങ്ങളാണ് നസീർ വരച്ചത്. ആരാധകർക്കിടയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

കോട്ടയം നസീർ തന്നെയാണ് തന്റെ കഴിവ് ലോകത്തെ അറിയിച്ചത്. വിഡിയോ ആയിട്ടാണ് 21 ചിത്രങ്ങൾ താരം പങ്കുവെച്ചത്. 21 ദിവസം എങ്ങനെ തള്ളിനീക്കും എന്ന ചിന്തയായിരുന്നു പലർക്കും എന്നാൽ ഈ ദിവസങ്ങൾ എങ്ങനെയാണ് ഫലപ്രദമായി ഉപയോ​ഗിക്കേണ്ടത് എന്നാണ് ഞാൻ ആലോചിച്ചത് എന്നാണ് നസീർ പറയുന്നത്. ലോക്ക്ഡൗൺ നീട്ടിയതോടെ ചിത്രരചന തുടരാനാണ് തീരുമാനമെന്നും താരം  വ്യക്തമാക്കി. ‌മികച്ച പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്. 

ജയസൂര്യ, മാലാ പാർവതി തുടങ്ങിയ നിരവധി താരങ്ങൾ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. അതിമനോഹരം നസീറിക്ക എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രകൃതിയും, മൃ​ഗങ്ങളും മനുഷ്യരുമെല്ലാം നസീർ വരച്ചിട്ടുണ്ട്. ജീവസുറ്റ പെയന്റിങ് കണ്ട് അമ്പരന്നു നിൽക്കുകയാണ് ആരാധകർ. ലോക്ക്ഡൗണിന് ശേഷം ഈ ചിത്രങ്ങളെല്ലാം ചേർത്ത് ഒരു എക്സിബിഷൻ നടത്താനും പദ്ധതിയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT