Entertainment

ളോഹയിട്ട് മുരളി ​ഗോപി, ഫാദര്‍ അംബ്രോസായി ഇന്ദ്രജിത്തും; താക്കോൽ ഫസ്റ്റ്‌ലുക്ക് 

ഫാദര്‍ അംബ്രോസ് വാസ് പോച്ചംപള്ളി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ ഷാജി കൈലാസ് നിര്‍മിക്കുന്ന താക്കോല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടൻ മോഹൻലാലാണ് പോസ്റ്റർ അവതരിപ്പിച്ചത്. കിരണ്‍ പ്രഭാകരന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ മുരളി ​ഗോപിയും ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇരുവരും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

ളോഹയിട്ട് ക്രിസ്ത്യൻ പുരോഹിതനായാണ് മുരളി ​ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൈയില്‍ ബാഗും കുടയുമായി ഇന്ദ്രജിത്തും ഒപ്പമുണ്ട്. ഒരു ദേവാലയത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും നടന്നുവരുന്ന രം​ഗമാണ് പോസ്റ്ററാക്കിയിട്ടുള്ളത്. 

കിരണ്‍ പ്രഭാകരന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫാദര്‍ അംബ്രോസ് വാസ് പോച്ചംപള്ളി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. റെക്റ്റര്‍ മാന്‍കുന്നത്ത് പൈലിയായാണ് മുരളി ​ഗോപി എത്തുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം എം ജയചന്ദ്രനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT