Entertainment

വനിത പറയുന്നത് പച്ചക്കള്ളം; അവരെ പ്രണയിച്ചിട്ടില്ല; വിവാഹം കഴിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് റോബര്‍ട്ട്

വനിതയ്‌ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ ജീവിക്കുകയാണെന്നും  റോബര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തെന്നിന്ത്യന്‍ താരം വിജയകുമാറും മകള്‍ വനിതാ വിജയകുമാറുമാണ് സിനിമാരംഗത്തെ സജീവ ചര്‍ച്ച.വിജയ്കുമാറിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ വനിത വിജയ്കുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പറഞ്ഞിരുന്നു. അച്ഛന് പിന്നാലെ സഹോദരന്‍ അരുണ്‍ വിജയ്, സഹോദരിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരി, ഡാന്‍സ് മാസ്റ്ററും നടനുമായ റോബര്‍ട്ട് എന്നിവര്‍ക്കെതിരേ വനിത രംഗത്ത് വന്നിരുന്നു.

താനും റോബര്‍ട്ടും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വനിത ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. റോബര്‍ട്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. എന്നാല്‍ വനിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ റോബര്‍ട്ട്. 

വനിതയെ താന്‍ പ്രണയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നത് കള്ളമാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. വനിതയ്‌ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും റോബര്‍ട്ട് വ്യക്തമാക്കി. വിജയകുമാറിന്റെയും ആദ്യഭാര്യയും നടിയുമായിരുന്ന മഞ്ജുളയുടെയും മകളാണ് വനിത. വനിതയുടെ അര്‍ധ സഹോദരനാണ് അരുണ്‍ വിജയ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സം​ഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്‍ട്രോള്‍, ക്ലച്ച് ഉപയോഗിക്കാതെ ഗിയര്‍ മാറാം; ഹീറോ എക്‌സ്ട്രീ 250ആര്‍ 2026 വിപണിയില്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ