Entertainment

വമ്പന്‍ താരങ്ങളെ മലര്‍ത്തിയടിച്ച് താരപുത്രന്റെ ഫിറ്റ്‌നസ് വീഡിയോ; കാജോളിനും അജയ് ദേവ്ഗണിനും അഭിമാനിക്കാം

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് രാഥോഡിന്റെ ചലഞ്ച് സ്വീകരിച്ചുകൊണ്ടായിരുന്നു യുഗിന്റെ എക്‌സസൈസ് വീഡിയോ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സിനിമ, കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി തങ്ങളുടെ എക്‌സസൈസ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാ വമ്പന്‍ താരങ്ങളേയും നിഷ്പ്രഭമാക്കിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ കാജോളിന്റേയും അജയ് ദേവ്ഗണ്ണിന്റെ മകന്‍ യുഗിന്റെ ഫിറ്റ്‌നസ് വീഡിയോ. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് രാഥോഡിന്റെ ചലഞ്ച് സ്വീകരിച്ചുകൊണ്ടായിരുന്നു യുഗിന്റെ എക്‌സസൈസ് വീഡിയോ പുറത്തുവിട്ടത്. 

ഏഴു വയസുകാരനായ മകന്റെ ജിമ്മിലെ വിവിധ എക്‌സസൈസുകള്‍ കോര്‍ത്തിണക്കിയുള്ള ഒരു മിനിറ്റില്‍ താഴെ വരുന്ന വീഡിയോ അജയാണ് പോസ്റ്റ് ചെയ്തത്. പുഷ് അപ്, ഫ്രീ സ്റ്റൈല്‍ കാന്‍ട് വീല്‍ ഉള്‍പ്പടെ വിവിധ തരത്തിലുള്ള വ്യായാമങ്ങള്‍ യുഗ് ചെയ്യുന്നുണ്ട്. പരിശീലനമുള്ള പ്രഫഷണലുകളുടെ നിര്‍ദേശത്തോടെ മാത്രമേ വ്യായാമം ചെയ്യാവൂ എന്ന അറിയിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ താരപുത്രന്റെ ബോള്‍ഡ് വീഡിയോ.

മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് യുഗ്. ഇതിനോടകം നിരവധി താരങ്ങളാണ് ചലഞ്ച് അക്‌സപ്റ്റ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT