Entertainment

വലിയ കണ്ണുകളുള്ള ആ പെണ്‍കുട്ടി കണ്ട സ്വപ്‌നങ്ങള്‍; ഗീതുമോഹന്‍ദാസിനെ അഭിനന്ദിച്ച് പൂര്‍ണ്ണിമ, ചിത്രങ്ങള്‍

'പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം, വീണ്ടും കണ്ടുമുട്ടിയപ്പോള്‍, അവള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയായി വളര്‍ന്നിരുന്നു, അവളുടെ ആ കണ്ണുകള്‍ക്ക് പറയാന്‍ വലിയ കഥകളുണ്ടായിരുന്നു'.

സമകാലിക മലയാളം ഡെസ്ക്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെക്കുറിച്ചും ഗീതുവിന്റെ സംവിധാന മികവിനെക്കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ഇതിനിടെ ഈ വിജയത്തിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഗീതുവിന്റ അടുത്ത സുഹൃത്തും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്. 

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പൂര്‍ണിമ ഗീതുവിനെ അഭിനന്ദിച്ചത്. ഗീതുവിന്റെ കുഞ്ഞിലേയുള്ള ഒരു ചിത്രത്തോടൊപ്പം തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും ജീവിതത്തിന്റെ പല കാലഘട്ടങ്ങളും ഓര്‍ത്തെടുക്കുകയാണ് പൂര്‍ണിമ.

'വലിയ സ്വപ്നങ്ങളുള്ള വലിയ കണ്ണുകളുള്ള ഒരു കൊച്ചു പെണ്‍കുട്ടിയെ ഞാന്‍ ഒരിക്കല്‍ പരിചയപ്പെട്ടു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം, വീണ്ടും കണ്ടുമുട്ടിയപ്പോള്‍, അവള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയായി വളര്‍ന്നിരുന്നു, അവളുടെ ആ കണ്ണുകള്‍ക്ക് പറയാന്‍ വലിയ കഥകളുണ്ടായിരുന്നു.
'ഇന്ന് ഏറെ അഭിമാനത്തോടെ, ആ കൊച്ചു പെണ്‍കുട്ടിയുടെ ഏറ്റവും മികച്ച പതിപ്പിന് ഞാന്‍ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണത്. ഞാന്‍ നിന്റെ വിജയം ആഘോഷിക്കുന്നു'- പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഗീതുവിനെ കൂടാതെ രാജീവ് രവി, നിവിന്‍ പോളി, റോഷന്‍ മാത്യു തുടങ്ങി മൂത്തോന്‍ സിനിമയുടെ ഭാഗമായ എല്ലാവരേയും പൂര്‍ണിമ ആശംസിച്ചു. ഇരുവരുടെയും പഴയകാല ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ കുറിപ്പിനു താഴെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍, സംയുക്ത മേനോന്‍, നിമിഷ സജയന്‍ തുടങ്ങിയവരും എത്തിയിട്ടുണ്ട്. 

രാജ്യാന്തരതലത്തില്‍ മികച്ച പ്രതികരണം നേടിയ 'മൂത്തോന്‍' നവംബര്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. അക്ബര്‍ എന്ന കേന്ദ്രകഥാപാത്രമായി നിവിന്‍ പോളി എത്തുന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹന്‍ദാസ് തന്നെയാണ്. 

ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആര്‍ പിക്‌ചേഴ്‌സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിര്‍മാണ കമ്പനികളുടെ ബാനറില്‍ അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അലന്‍ മാക്അലക്‌സ്, അജയ് ജി റായ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT