Entertainment

വളരെ വൈകിയാണ് എന്റെ ഭര്‍ത്താവ് കിടപ്പറയില്‍ എത്തുന്നത്: ദീപിക 

ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് ദീപിക പറഞ്ഞ ചില രസകരമായ കാര്യങ്ങള്‍ ഇരുവരുടെയും ആരാധകര്‍ ആവേശത്തോടു കൂടി ഏറ്റെടുത്തിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരുടെയും ചിത്രങ്ങളും പൊതുവേദികളിലെ പ്രത്യക്ഷപ്പെടലും ഇതിന് തെളിവാണ്. കഴിഞ്ഞ നവംബറില്‍ ഇറ്റലി ലേക്ക് കോമോയില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം സിനിമയുടെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് ഇരുവരും. ഇതിനിടെ പലവേദികളിലും ഇവര്‍ നടത്തിയ പ്രതികരണങ്ങളും വലിയ വാര്‍ത്തകളായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപികയും രണ്‍വീറും ഒരുമിച്ച് ഒരു പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് ദീപിക പറഞ്ഞ ചില രസകരമായ കാര്യങ്ങള്‍ ഇരുവരുടെയും ആരാധകര്‍ ആവേശത്തോടു കൂടി ഏറ്റെടുത്തിരിക്കുകയാണ്.

എവിടേക്കെങ്കിലും പോകാന്‍ ഒരുങ്ങുമ്പോള്‍ സ്ത്രീകള്‍ മേക്ക് അപ്പ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് പല പുരുഷന്‍മാരും പരാതി പറയാറുണ്ട്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ നേരേ തിരിച്ചാണ്. രണ്‍ബീറിനെ കാത്തിരുന്ന് ദീപികയുടെ സമയാണ് നഷ്ടപ്പെടാറ്. 

രണ്‍ബീറിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദീപികയുടെ മറുപടി. രണ്‍വീര്‍ കുളിക്കാന്‍ ഒരുപാട് സമയം എടുക്കും, ഒരുങ്ങാനും. എന്തിന് രാത്രി ഉറങ്ങാന്‍ കിടക്കയില്‍ എത്താന്‍ പോലും വൈകും ദീപിക പറഞ്ഞു.ദീപികയുടെ വാക്കുകള്‍ കേട്ട് കാണികളും ആര്‍ത്ത് ചിരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT