Entertainment

വിക്രമിന്റെ മകന് നായികയാവാന്‍ പുതുമുഖം വേണ്ട; ബോളിവുഡ് സുന്ദരിയെ ഇറക്കി നിര്‍മാതാക്കള്‍

ധ്രുവിനെ പ്രധാന റോളില്‍ നിലനിര്‍ത്തി ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളേയും മാറ്റാന്‍ നിര്‍മാതാക്കളാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ആവശ്യപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രം വര്‍മയില്‍ നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി. മികച്ച വിജയമായി മാറിയ വരുണ്‍ ധവാന്‍ ചിത്രം ഒക്‌റ്റോബറില്‍ നായികയായി എത്തിയ ബനിത സന്ധുവാണ് ധ്രുവിനെ പ്രണയിക്കാനായി എത്തുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് വാര്‍ത്ത പുറത്തുവിട്ടത്. തരണിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ബനിത സന്തോഷം വെളിപ്പെടുത്തി. പുതുമുഖ നടി മേഘ ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. 

തെന്നിന്ത്യയില്‍ വന്‍ വിജയമായി മറിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് വര്‍മ. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് പുനര്‍നിര്‍മിക്കണം എന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഫൈനല്‍ കട്ടില്‍ സംതൃപ്തരല്ലെന്നും ധ്രുവ് ഒഴികെയുള്ള എല്ലാവരേയും മാറ്റി ചിത്രം പുനഃര്‍നിര്‍മിക്കുമെന്നും പറഞ്ഞതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംവിധായകന്‍ ബാലയെ പോലും ഒഴിവാക്കിയാണ് പുതിയ വര്‍മ ഒരുക്കുന്നത്. ധ്രുവിനെ പ്രധാന റോളില്‍ നിലനിര്‍ത്തി ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളേയും മാറ്റാന്‍ നിര്‍മാതാക്കളാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ആവശ്യപ്പെടുകയായിരുന്നു. 

ഇതിനെ തുടര്‍ന്നാണ് ബനിത ചിത്രത്തിലേക്ക് എത്തിയത്. ചിത്രം ഈ മാസം റിലീസിന് ഒരുങ്ങുകയായിരുന്നു. ചിത്രം പുനഃര്‍നിര്‍മിച്ച് ജൂണില്‍ റിലീസിന് എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !