Entertainment

വിഘ്‌നേഷിന്റെ മൂക്കിന്‍ തുമ്പില്‍ ചുണ്ടു ചേര്‍ത്ത് നയന്‍സ്; പ്രണയദിനത്തില്‍ വൈറലായി ചിത്രം 

പ്രണയാര്‍ദ്രരായി നിൽക്കുന്ന ഇര‌ുവരുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയാശംസകളും ചിത്രങ്ങളും നിറഞ്ഞുനിന്ന സമൂഹമാധ്യമങ്ങളിൽ ഒടുവിൽ വിഘ്നേഷ്-നയൻസ് ചിത്രവും വൈറലാകുകയാണ്. പ്രണയാര്‍ദ്രരായി നിൽക്കുന്ന ഇര‌ുവരുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിഘ്നേഷിൻ്റെ മൂക്കിൻ തുമ്പിൽ നയൻസ് ചുണ്ടു ചേര്‍ത്തിരിക്കുന്നതായാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. 

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് ഔദ്യോ​ഗികമായി ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം റോസാപ്പൂക്കൾ കൊണ്ടുള്ള പൂച്ചെണ്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. നയന്‍താരയ്ക്ക് വിഘ്‌നേഷ് സമ്മാനിച്ച വൈലൻ്റെന്‍ സമ്മാനമാണ് പൂച്ചെണ്ടെന്ന് ആരാധകര്‍ പറയുന്നു. 

നയന്‍താര പൂക്കളോടൊപ്പം പോസ് ചെയ്യുന്ന ചിത്രം വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 'ലവ് ആന്‍ഡ് റെഡ് റോസസ്' എന്ന് കുറിച്ചാണ് വിഗ്നേഷ് ചിത്രം പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി