അടിമുടി മാറാൻ ദുബൈ എയർ പോർട്ട്; 1.42 ലക്ഷം കോടിയുടെ പദ്ധതി, പ്രവാസികൾക്ക് തൊഴിൽ പ്രതീക്ഷ

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അൽ മക്തൂം എയർപോർട്ടിനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
DXB airport
New contracts worth 56.5 billion dirhams have been announced for the development of Al Maktoum International Airport.@DubaiAirports
Edited By:
Updated on: 
1 min read

ദുബൈ: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 56.5 ബില്യൺ ദിർഹത്തിന്റെ (1.42 ലക്ഷം കോടി ഇന്ത്യൻ രൂപ) പുതിയ കരാറുകൾ പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ കരാറുകൾ പ്രഖ്യാപിച്ചത്.

ഇതോടെ പദ്ധതിക്കായി അനുവദിച്ച കരാറുകളുടെ ആകെ മൂല്യം 80 ബില്യൺ ദിർഹം കടന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അൽ മക്തൂം എയർപോർട്ടിനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

DXB airport
പാസ്പോര്‍ട്ടും വിസയും പോരാ, ഇന്ത്യയിലെത്തുന്നവര്‍ ഈ ഫോമുകള്‍ കൂടി കരുതണം, മുന്നറിയിപ്പ്

വികസനം പൂർണമായി പൂർത്തിയാകുമ്പോൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം 260 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും.

നിലവിലെ വിമാനയാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഭാവിയിൽ വർധിക്കുന്ന യാത്രക്കാരുടെ എണ്ണത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ നിർമാണത്തിലും വികസനത്തിലും 14,000 പേരടങ്ങുന്ന സംഘമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

DXB airport
'മലനിരകളില്‍ മഞ്ഞുവീഴ്ച, താപനില പൂജ്യം ഡിഗ്രിയിലും താഴെ'; സൗദിയില്‍ തണുപ്പുകാലം വരുന്നു, അപൂര്‍വ കാഴ്ചകള്‍ ആവര്‍ത്തിക്കുമോ?

വികസന പദ്ധതിയുടെ ഭാഗമായി അഞ്ച് സമാന്തര റൺവേകൾ നിർമിക്കും. ഇതിലൂടെ വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും കൂടുതൽ സൗകര്യം ലഭിക്കും. രണ്ട് യാത്രാ ടെർമിനലുകളും ഏഴ് കോൺകോഴ്‌സുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. വിമാനങ്ങൾ നിർത്തിയിടാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും 430-ലധികം വിമാന പാർക്കിങ് സ്റ്റാൻഡുകളും ഒരുക്കും.

DXB airport
ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിയില്‍ ഒമാനില്‍ വിലക്ക്; കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ടകള്‍

യാത്രക്കാർക്ക് ടെർമിനലുകൾക്കിടയിൽ വേഗത്തിൽ എത്താൻ ഓട്ടോമാറ്റിക് ട്രെയിൻ പോലുള്ള സംവിധാനവും ഒരുക്കും. വിമാനത്താവളത്തെ റോഡ്, റെയിൽ ഗതാഗതവുമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ചരക്കുകൾ കൊണ്ടുപോകുന്നതിനും കൂടുതൽ സൗകര്യം ലഭിക്കും

DXB airport
കുരുക്ക് ഒഴിവാക്കാന്‍ 'ഷോര്‍ട്ട് കട്ട്' വേണ്ട; ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ് അരുത് !

ഇന്ത്യക്കാർക്ക് ജോലി സാധ്യത

ഇന്ത്യൻ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ (L&T) വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് പീപ്പിൾ മൂവർ പദ്ധതിയുടെ കരാർ ലഭിച്ച കൺസോർഷ്യത്തിന്റെ ഭാഗമാണ്. വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർമാണം, എഞ്ചിനീയറിങ്, വെയർഹൗസ്, ലോജിസ്റ്റിക്സ്, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ് തുടങ്ങിയ മേഖലകളിൽ പ്രവാസികൾക്ക് ജോലി ലഭിക്കാൻ സാധ്യത ഏറെയാണ്.

സൈറ്റ് സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, സ്റ്റോർ കീപ്പർമാർ, വെയർഹൗസ് ജീവനക്കാർ തുടങ്ങിയ തസ്തികകളിൽ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

DXB airport
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്, വേഗത കുറച്ചാലും പിഴ; ഖത്തറില്‍ ഗതാഗത നിയമങ്ങളില്‍ വന്‍മാറ്റം
DXB airport
ബസ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നവംബര്‍ 20 മുതല്‍ ദുബൈയില്‍ ബസ് റൂട്ടുകളില്‍ മാറ്റം
DXB airport
വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ നോക്കണം; യുഎഇയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ 'വാണിങ് അലര്‍ട്ട്'
Summary

New contracts worth 56.5 billion dirhams (1.42 lakh crore Indian rupees) have been announced for the development of Al Maktoum International Airport.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER