'മലനിരകളില്‍ മഞ്ഞുവീഴ്ച, താപനില പൂജ്യം ഡിഗ്രിയിലും താഴെ'; സൗദിയില്‍ തണുപ്പുകാലം വരുന്നു, അപൂര്‍വ കാഴ്ചകള്‍ ആവര്‍ത്തിക്കുമോ?

Winter is approaching in Saudi Arabia; will the rare sights be seen again?
സൗദി അറേബ്യ
Edited By:
Updated on: 
2 min read

റിയാദ്: സൗദി അറേബ്യയില്‍ ചൂടിന് അവസാനമാകുന്നു. ശൈത്യകാലം എത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം താപനില ക്രമേണ കുറഞ്ഞുതുടങ്ങും. രാജ്യത്ത് ഔദ്യോഗിക ശൈത്യകാലത്തിന് ഡിസംബര്‍ ഒന്നിന് തുടക്കമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‍ ഇനി എട്ട് ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി.

മുന്‍ സീസണുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായ അപൂര്‍വ കാലാവസ്ഥാ പ്രതിഭാസങ്ങളും മനോഹരമായ ശൈത്യകാല കാഴ്ചകളും ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍-ഖഹ്താനി അറിയിച്ചു.

സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും വിളിച്ചോതുന്ന മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ തയ്യാറെടുക്കണമെന്ന് ഫോട്ടോഗ്രാഫര്‍മാരോടും ദൃശ്യമാധ്യമ തത്പരരോടും അല്‍-ഖഹ്താനി ആഹ്വാനം ചെയ്തു. 'എക്‌സ്' പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അറേബ്യന്‍ കാലാവസ്ഥാ രീതിയും ജ്യോതിശാസ്ത്ര കണക്കുകളും അനുസരിച്ച് വിവിധ ഘട്ടങ്ങളിലൂടെയാണ് ശൈത്യകാലം കടന്നുപോകുക. ഡിസംബര്‍ ഒന്നിന് കാലാവസ്ഥാ നിരീക്ഷണ പ്രകാരമുള്ള ശൈത്യം ആരംഭിക്കുന്നതോടെ തണുപ്പ് ശക്തമാകും. രാജ്യത്ത് ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന 40 ദിവസത്തെ 'അല്‍-മുറബ്ബാനിയ' ഘട്ടത്തിന് ഡിസംബര്‍ ഏഴിന് തുടക്കമാകും. തുടര്‍ന്ന് വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ഡിസംബര്‍ 21-ന് ജ്യോതിശാസ്ത്രപരമായ ശൈത്യകാലവും ആരംഭിക്കും.

പകല്‍ സമയങ്ങളിലെ മിതമായ ചൂടും രാത്രിയിലെ കുളിര്‍മയാര്‍ന്ന അന്തരീക്ഷവും ഏറെ ആശ്വാസമേകുന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മക്കയിലും ജിദ്ദയിലും പകല്‍ സമയങ്ങളില്‍ 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രികാലങ്ങളില്‍ 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില രേഖപ്പെടുത്തും. ഭൂപ്രകൃതി അനുസരിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ തണുപ്പിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. തുറൈഫ്, ഖുറയ്യാത്ത്, ഹായില്‍, അല്‍-ജൗഫ്, തബൂക്ക് തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെടുക. ഇവിടെ താപനില പൂജ്യം ഡിഗ്രിയിലും താഴെ (മൈനസ് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ; മുന്‍വര്‍ഷങ്ങളില്‍ ഹായിലില്‍ മൈനസ് 10 ഡിഗ്രി വരെയും തുറൈഫില്‍ മൈനസ് എട്ട് ഡിഗ്രി വരെയും രേഖപ്പെടുത്തിയിട്ടുണ്ട്) എത്താനും ജബല്‍ അല്‍-ലൗസ് പോലുള്ള മലനിരകളില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

അസീര്‍, അല്‍-ബാഹ, തായിഫ് എന്നീ തെക്കുപടിഞ്ഞാറന്‍ മലയോര മേഖലകളില്‍ താപനില പൂജ്യം മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും തണുപ്പിനൊപ്പം മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ജനുവരി 15ന് 'അല്‍-ഷബാത്ത്', ഫെബ്രുവരി 10ന് 'അല്‍-അഖാരിബ്' എന്നീ ഘട്ടങ്ങള്‍ പിന്നിട്ട് മാര്‍ച്ച് 20ഓടെ രാജ്യം വസന്തകാലത്തിലേക്ക് പ്രവേശിക്കും.

Winter is approaching in Saudi Arabia; will the rare sights be seen again?
ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിയില്‍ ഒമാനില്‍ വിലക്ക്; കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ടകള്‍
Winter is approaching in Saudi Arabia; will the rare sights be seen again?
ലോകത്തെ ആദ്യത്തേത്, സ്മാര്‍ട്ട് കെന്നല്‍ മോണിറ്ററിങ് സംവിധാനം അവതരിപ്പിച്ച് ദുബൈ പൊലീസ്
Winter is approaching in Saudi Arabia; will the rare sights be seen again?
ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്; സെന്റ് ജോണ്‍സ് വോര്‍ട്ട് അപകടകാരി, യുഎഇയില്‍ മുന്നറിയിപ്പ്
Summary

Winter is approaching in Saudi Arabia; will the rare sights be seen again?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER