Entertainment

'വിജയ'ക്കുതിപ്പ്; ഒരാഴ്ച കൊണ്ട് 'സര്‍ക്കാര്‍' ഖജനാവിലെത്തിയത് 200 കോടി

ഒരാഴ്ച കൊണ്ട് 200 കോടി ക്ലബ്ലിലിടം നേടിയ ചിത്രം റെക്കോര്‍ഡുകള്‍ പലതും പഴക്കഥകളാക്കി മുന്നേറുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിവാദങ്ങള്‍ക്കും ഭരണപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും വിജയ് ചിത്രം സര്‍ക്കാര്‍ കുതിപ്പു തുടരുന്നു. ഒരാഴ്ച കൊണ്ട് 200 കോടി ക്ലബ്ലിലിടം നേടിയ ചിത്രം റെക്കോര്‍ഡുകള്‍ പലതും പഴക്കഥകളാക്കി മുന്നേറുന്നു. വിജയാഘോഷത്തിനായി നായകന്‍ വിജയും സംവിധായകന്‍ എആര്‍ മുരുകദോസും സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും ചിത്രത്തിലെ നടിമാരായ കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറും ഒത്തു ചേര്‍ന്നു. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

ചിത്രത്തിന്റെ വിജയാഘോഷ വേളയും അണ്ണാ ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്ക് മുറിച്ച് വിജയമാഘോഷിച്ച ചിത്രങ്ങള്‍ സാക്ഷാല്‍ എ.ആര്‍.റഹ്മാനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റഹ്മാന്‍, വിജയ്, മുരുകദോസ്, വരലക്ഷ്മി, കീര്‍ത്തി സുരേഷ്, ഗാനരചയിതാവ് വിവേക് എന്നിവരൊന്നിച്ചുള്ള ചിത്രവും കേക്ക് മുറിക്കുന്ന മറ്റൊരു ചിത്രവുമാണ് റഹ്മാന്‍ പങ്കുവച്ചത്. ഇതില്‍ കേക്ക് മുറിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

കേക്കിനൊപ്പം മിക്‌സി, െ്രെഗന്റര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചായിരുന്നു വിജയാഘോഷം സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് റഹ്മാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ലഭിച്ചത്. നേരത്തെ സിനിമയിലെ വിവാദ രംഗങ്ങള്‍ അനുകരിച്ച് കൊണ്ട് വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ടിവി, മിക്‌സി, െ്രെഗന്റര്‍,സൈക്കിള്‍ എന്നിവ കത്തിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അണ്ണാ ഡി.എം.കെയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം; ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ സി വേണുഗോപാല്‍

പത്തുലക്ഷം രൂപ അടച്ചു; വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി

'കഴുത്ത് ഉളുക്കി, ഭക്ഷ്യ വിഷബാധയേറ്റു, വേദന എവിടെയാണെന്ന് പോലും മനസിലായില്ല'; 'മിസ്റ്റർ എക്സ്' ആക്ഷൻ സീൻ ഷൂട്ടിനെക്കുറിച്ച് നടി

മൊബൈൽ ബാറ്ററി ആയുസു കൂട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും, തലയ്ക്ക് പരിക്ക്

SCROLL FOR NEXT