Entertainment

'വിജയ് 64ല്‍' ആന്റണി വര്‍ഗീസും; ഒരുങ്ങുന്നത് ഗ്യാങ്സ്റ്റര്‍ മൂവി

വിജയുടെ പുതിയ ചിത്രം 64നെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയുടെ പുതിയ ചിത്രം 64നെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നതാണ്. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കും. വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന സ്ഥിരീകരിണത്തിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ ഈ വിവരവും പുറത്തുവിട്ടിരിക്കുന്നത്. 

ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് എത്തുന്നത്. മലയാളി നടി മാളവികയാണ് നായിക.എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മ്മാണം.

കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് വിജയ് സേതുപതി ചിത്രത്തിന് വേണ്ടി വാങ്ങുന്നത്. പത്തുകോടി രൂപയാണ് ചിത്രത്തിന് വേണ്ടി വിജയ് സേതുപതി പ്രതിഫലം വാങ്ങുന്നത് എന്നാണ് അഭ്യൂഹങ്ങള്‍. ഗ്യാങ്‌സറ്റര്‍ സിനിമയായാണ് 64ഒരുങ്ങുന്നത്.

അറ്റ്‌ലി സംവാധാനം ചെയ്യുന്ന ബിഗിലാണ് വിജയുടേതായി തീയേറ്ററിലെത്തുന്ന ഏറ്റവും പുതിയ ചിത്രം. ദീപാവലി റിലീസാണ് ചിത്രം എത്തുന്നത്. സിന്ധുബാദ് ആയിരുന്നു വിജയ് സേതുപതിയുടേതായി അവസാനം തീയേറ്ററുകളെത്തിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്