Entertainment

വിത്ത് മല്ലുബോയ്; ടിക്ടോക് വീഡിയോയുമായി ശ്രീറെഡ്ഡി

ഇപ്പോള്‍ ശ്രീ റെഡ്ഡി മലയാളത്തില്‍ ചെയ്ത ഒരു ടിക് ടോക് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മീടു ആരോപണങ്ങളാല്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ പിടിച്ച് കുലുക്കിയ നടിയാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമയിലെ പല പ്രമുഖ സിനിമാപ്രവര്‍ത്തകര്‍ക്കെതിരേയും ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു ശ്രീ റെഡ്ഡി. 

ഇപ്പോള്‍ ശ്രീ റെഡ്ഡി മലയാളത്തില്‍ ചെയ്ത ഒരു ടിക് ടോക് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ടിക് ടോക്ക് നിരോധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നടി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 'വിത്ത് മല്ലുബോയ്' എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

രാജ്യത്ത് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുന്ന തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ സര്‍ക്കാറുകളും കോടതിയും ആവശ്യപ്പെട്ടതോടെ ടിക് ടോക്കിന്റെ വ്യത്യസ്ത പതിപ്പുകള്‍ നീക്കം ചെയ്തു. അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ടിക് ടോക്ക് കാരണമാകുന്നു എന്നുള്ള പരാതിയിന്മേലാണ് ആപ്പ് രാജ്യത്ത് നിരോധിച്ചത്. 

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇപ്പോള്‍ ആപ്പ് ലഭ്യമല്ല. നിലവിലെ സാഹചര്യത്തില്‍ ടിക് ടോക്കിന്റെ പുതിയ ഡൗണ്‍ലോഡുകള്‍ മാത്രമാണ് തടയപ്പെട്ടിട്ടുള്ളത്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ടിക് ടോക്ക് ഉപയോഗിക്കുന്നത് തുടരാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT