Entertainment

വിനീത് ശ്രീനിവാസന്റെ ഒരു സിനിമാക്കാരനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

ലിയോ തദേവൂസ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസനും രജിഷ വിജയനും അഭിനയിച്ച ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ലിയോ തദേവൂസ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസനും രജിഷ വിജയനും അഭിനയിച്ച ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കി.  പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ചിത്രത്തിലെ നാലു ഗാനങ്ങളും പുറത്തിറക്കിയിരിക്കുന്നത്. 

ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നതും വിനീതാണ്. ബിജിബാലാണ് നാല് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ളത്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ ബികെ, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഹരിചരന്‍, ശ്വേത മോഹന്‍, ടീനു ടെല്ലന്‍സ്, അരുണ്‍ അലട്ട്, ബിജിബാല്‍ തുടങ്ങിയവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി