Entertainment

വിനോദ് ഖന്നയുടെ ശോഷിച്ച ചിത്രം വൈറലാകുന്നു; ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍

മൂത്രസഞ്ചിയിലെ അര്‍ബുദത്തെ തുടര്‍ന്നാണ് വിനോദ് ഖന്നയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെങ്കിലും കുടുംബം ഇതിനോട് പ്രതികരിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:ശരീരത്തിലെ ജലാംശം കുറഞ്ഞതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം വിനോദ് ഖന്നയുടെ ശോഷിച്ച ചിത്രം ആരാധകരെ ആശങ്കയിലാക്കുന്നു. കുടുംബാംഗങ്ങളുടെ കൈപിടിച്ച് ആശുപത്രിയില്‍ നില്‍ക്കുന്ന വിനോദ് ഖന്നയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പടരുകയാണ്. 

എന്നാല്‍ ബിജെപി എംപി കൂടിയായ വിനോദ് ഖന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി. ഖന്നയുടെ ശരീരം മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖന്നയെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രസഞ്ചിയിലെ അര്‍ബുദത്തെ തുടര്‍ന്നാണ് വിനോദ് ഖന്നയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെങ്കിലും കുടുംബം ഇതിനോട് പ്രതികരിച്ചിട്ടില്ല. 

വിനോദ് ഖന്ന പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന ആശംസയുമായെത്തുന്ന ആരാധകര്‍ക്ക് കുടുംബം നന്ദി പറയുന്നുണ്ടെങ്കിലും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കുടുംബം ആരാധകരോട് ആവശ്യപ്പെടുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുമുള്ള ലോക്‌സഭാ എംപിയാണ് വിനോദ് ഖന്ന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!