Entertainment

വിമാനത്തില്‍ നിന്ന് ചാടിയതേ ഓര്‍മ്മയുള്ളൂ: അനുഭവങ്ങള്‍ പങ്കുവെച്ച് മിയ

അമേരിക്കയില്‍ പോയി സ്‌കൈ ഡൈവിങ് നടത്തിയ മിയയാണ് സോഷ്യല്‍മീഡിയയിലെ താരം. 

സമകാലിക മലയാളം ഡെസ്ക്

താരങ്ങളുടെ യാത്രാവിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തയാകാറുണ്ട്. സാഹസികയാത്രകളാകുമ്പോള്‍ പ്രത്യേകിച്ചും. നേപ്പാളിലെ തെരുവുകളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ലെനയേയും കേദര്‍നാഥിലെയും ബദരീനാഥിലെയും പ്രകൃതി ഭംഗി ആസ്വദിക്കുന്ന അനന്യയേയുമെല്ലാം നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ അമേരിക്കയില്‍ പോയി സ്‌കൈ ഡൈവിങ് നടത്തിയ മിയയാണ് സോഷ്യല്‍മീഡിയയിലെ താരം. 

അമേരിക്കന്‍ യാത്രയും സ്‌കൈ ഡൈവിങുമൊക്കെ നടത്തിയതിന്റെ ത്രില്ലിലാണ് മിയ ഇപ്പോള്‍. തന്റെ യാത്രയുടെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കുന്നതില്‍ ഒട്ടും മടിക്കാത്ത പ്രിയനായിക അമേരിക്കന്‍ യാത്രയില്‍ താന്‍ സന്ദര്‍ശിച്ച എല്ലാ സുന്ദരമായ സ്ഥലങ്ങളുടെയും ചിത്രങ്ങള്‍  പങ്കുവെച്ചിട്ടുണ്ട്. അമേരിക്കയില്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച മിയയെ ഏറ്റവും ആകര്‍ഷിച്ചത് സ്‌കൈ ഡൈവിംഗ് ആയിരുന്നു. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വെച്ചാണ് മിയ സ്‌കൈ ഡൈവ് ചെയ്തത്.

രസകരവും ഹരം  പകരുന്നതുമായ ആ അനുഭവം തന്നെ ഏറെ വിസ്മയിപ്പിച്ചു എന്നാണ് മിയയുടെ വെളിപ്പെടുത്തല്‍. മിയയ്‌ക്കൊപ്പം അമേരിക്കന്‍ സന്ദര്‍ശനത്തിന് മിയയുടെ അമ്മയുമുണ്ട്. ഇരുവരും സ്‌കൈ ഡൈവ് ചെയ്യുന്നതിന്റെ രസകരമായ ചിത്രങ്ങള്‍ താരം തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

വളരെ കാലമായി മനസ്സില്‍ കൊണ്ട് നടന്ന ഒരു വലിയ മോഹമായിരുന്നു സ്‌കൈ ഡൈവിംഗ് എന്നും, അതുകൊണ്ടു തന്നെ തനിക്കും അമ്മയ്ക്കും ഏറെ വിശേഷപ്പെട്ട ദിനമായിരുന്നു അതെന്നും ആ അനുഭവത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ തനിക്കു കഴിയുന്നില്ലെന്നും മിയ പറയുന്നു. എല്ലാവരും ഒരിക്കലെങ്കിലും സ്‌കൈ ഡൈവിംഗ് ചെയ്യണമെന്നും അത്ഭുതങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ആ  അനുഭവമെന്നും മിയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഇത്രയും മനോഹരമായ  അനുഭവങ്ങളിലൂടെ കടന്നു പോകാന്‍  തന്നെ അനുഗ്രഹിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കിയ ലൂക്കിനും നന്ദി പറഞ്ഞു കൊണ്ടാണ് മിയയുടെ കുറിപ്പ് അവസാനിക്കുന്നത്. 

ഒര്‍ലാണ്ടോയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും അവിടുത്തെ കാഴ്ചകളും ഏറെ രസകരമാണെന്നാണ് മിയ പറയുന്നത്. മധുരം 18 എന്ന പരിപാടിയുമായി ബന്ധപ്പെട്ടു, ഗായകനായ നജിം അര്‍ഷാദും നടി ഗായത്രി സുരേഷും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

കറിവേപ്പിലയോ മല്ലിയിലയോ, ഏതാണ് ആരോ​ഗ്യ​ഗുണത്തിൽ മുന്നിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാവ് ചൊറിയാറുണ്ടോ? കാരണം...

മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു; സംഭവം ഹൈദരാബാദില്‍

SCROLL FOR NEXT