Entertainment

വിയര്‍ത്തൊലിച്ച മുഖവും രക്തം തുളുമ്പുന്ന കണ്ണുകളുമായി അവള്‍ വീണ്ടും വരുന്നു: ആകാശഗംഗ 2 ഫസ്റ്റ് ലുക്ക് പുറത്ത് 

നടന്‍ ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളെ പേടിച്ച് വിറപ്പിച്ച ഹൊറര്‍ ചിത്രമായിരുന്നു വിനയന്റെ ആകാശഗംഗ. ചിത്രത്തിന്റെ രാണ്ടാം ഭാഗം പുറത്തിറങ്ങുന്ന വാര്‍ത്ത മലയാളികള്‍ ഏറെ ആകാംക്ഷയോടെയാണ് കേട്ടത്. ഇപ്പോള്‍ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. 

നടന്‍ ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്. ഒരു പെണ്‍കുട്ടിയുടെ മുഖമുള്ള പേടിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസിയും പോസ്റ്ററിലുണ്ട്. വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായെത്തുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായികയായെത്തുന്നത്.

ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2, ഇരുപത് വര്‍ഷം മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തിന് ബെന്നി പി നായരംബലമായിരുന്നു തിരക്കഥയെഴുതിയിരിക്കുന്നത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT