Entertainment

'വിവാഹ മോചനം കഴിഞ്ഞാല്‍ സ്ത്രീകളുടെ ജീവിതം അവസാനിക്കില്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സൗന്ദര്യ

വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ മകന്‍ വേദിനോട് എല്ലാം പറഞ്ഞിരുന്നുവെന്നും വിശാഖന്റെ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു എന്നുമാണ് സൗന്ദര്യപറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ വിവാഹം വലിയ ആഘോഷമായിരുന്നു. നടനും പ്രമുഖ ഫാര്‍മസ്യൂട്ടിലിന്റെ സഹഉടമയുമായ വിശാഖന്‍ വണങ്കാമുടിയുമായിട്ടായിരുന്നു സൗന്ദര്യയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൗന്ദര്യ. വിവാഹ മോചനം കഴിഞ്ഞ സ്ത്രീകളുടെ ജീവിതം അവസാനിച്ചുവെന്ന് കരുതുന്നത് ശരിയല്ലെന്നും ജീവിതം മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നാണ് സൗന്ദര്യ പറയുന്നത്. 

തങ്ങളുടെ പ്രണയ വിവാഹം ആയിരുന്നില്ലെന്നും കുടുംബങ്ങളാണ് ആലോചിച്ച് വിവിഹം ഉറപ്പിച്ചതെന്നും താര പുത്രി  വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ മകന്‍ വേദിനോട് എല്ലാം പറഞ്ഞിരുന്നുവെന്നും വിശാഖന്റെ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു എന്നുമാണ് സൗന്ദര്യപറയുന്നത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും അവന് അത്ഭുതമായിരുന്നെന്നും ഇപ്പോള്‍ മകന്‍ വളരെ സന്തോഷത്തിലാണെന്നുമാണ് സൗന്ദര്യയുടെ വാക്കുകള്‍. 

'അപ്പ പറഞ്ഞത് പ്രകാരം, ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നു ആദ്യത്തെ കൂടികാഴ്ച. വിശാഖനുമായി കുറച്ച് നേരം സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. ആദ്യ കാഴ്ചയില്‍ തന്നെ ഇദ്ദേഹമാണ് ഇനി എനിക്കൊപ്പം ജീവിതം ചെലവഴിക്കേണ്ട പുരുഷന്‍ എന്ന് എനിക്ക് തോന്നിയിരുന്നു.' തങ്ങള്‍ക്ക് പൊതു സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും നേരിട്ട് സംസാരിക്കുന്നത് ആദ്യമായിരുന്നു എന്നാണ് സൗന്ദര്യ പറയുന്നത്. 

'വിശാഖിനെ കണ്ടതിന് ശേഷം അപ്പയെ വിളിച്ചു. അപ്പ പേട്ടയുടെ ഷൂട്ടിങ് ലൊക്കേഷനിലയിരുന്നു. വളരെ ആവേശത്തോടു കൂടിയാണ് വിവരം തിരക്കിയത്. ഇനി എല്ലാം ആലോചിച്ച് ഉറപ്പിച്ചോളൂ എന്ന് അപ്പയോട് ഞാന്‍ പറഞ്ഞു. അഞ്ചുമാസം അടുത്ത് ഇടപഴകിയതിന് ശേഷമാണ് വിവാഹം കഴിച്ചത്. അതിനിടെ ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും ധാരാളം സംസാരിച്ചു. ഡേറ്റിങ് ഒന്നും നടന്നില്ല. കാരണം ഞങ്ങള്‍ ഒരുമിച്ച് പുറത്തു പോകുന്നത് എളുപ്പമില്ലായിരുന്നു.'

ഐശ്വര്യയും ധനുഷുമായി താന്‍ എല്ലാ കാര്യങ്ങളും പങ്കുവെക്കാറുണ്ടെന്നും എന്നാല്‍ വിശാഖന്റെ കാര്യം പറയുന്നതിന് മുന്‍പ് തന്നെ അവര്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നുമാണ് സൗന്ദര്യ. ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം അവള്‍ എങ്ങനെയാണോ അതിനെ നൂറ് ശതമാനം അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ ലഭിക്കുക എന്നതാണ്. എനിക്ക് അത്തരത്തിലുള്ള ഓരാളെ ഇപ്പോള്‍ ലഭിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടെന്നും സൗന്ദര്യ പറഞ്ഞു. തങ്ങളുടെ രണ്ടുപേരുടേയും ജീവിതത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം തരണം ചെയ്‌തെന്നാണ് വിശ്വസിക്കുന്നതെന്നും സൗന്ദര്യ കൂട്ടിച്ചേര്‍ത്തു. 

സൗന്ദര്യ വളരെ ഗൗരവക്കാരിയാണെന്നാണ് ആദ്യം തോന്നിയതെന്നും എന്നാല്‍ സംസാരിച്ചപ്പോള്‍ തന്റെ ധാരണ മാറിയെന്നും വിശാഖന്‍ പറയുന്നു. 'എല്ലാ കാര്യങ്ങളിലും നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തുന്ന വ്യക്തിയാണ്. മകന് നല്ല അമ്മയാണ്, മാതാപിതാക്കളുടെ നല്ല മകളാണ്. സിനിമയോടും കടുത്ത അഭിനിവേശമുണ്ട്. അതെല്ലാം എന്നെ ആകര്‍ഷിച്ച കാര്യങ്ങളാണ്.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT